
ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന സംഭവത്തിൽ ഗുജറാത്ത് സർക്കാരിന്റെ വൻവീഴ്ച. പാലം അപകടത്തിലാണെന്ന് മൂന്നുവർഷം മുമ്പ് തന്നെ ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ ചെറിയ അറ്റകുറ്റപ്പണി നടത്തി പിന്നെയും തുറന്നുകൊടുക്കുകയാണ് ഉണ്ടായത്. പുതിയപാലം പണിയാൻ തീരുമാനമായിട്ടും സർക്കാർ ആവശ്യമായ നടപടി എടുത്തില്ല.
1985 ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലമാണ് ഇന്നലെ രാവിലെ 7:30 ഓടെ തകർന്നുവീണത്. കാലപ്പഴക്കം കാരണം പാലം അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മൂന്നുവർഷം മുമ്പ് പാലത്തിന്റെ ചില ഭാഗങ്ങൾ ഇളകി മാറിയതോടെ പുതിയപാലം നിർമിക്കാൻ സർക്കാർ തീരുമാനമെടുത്തെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. നിർമ്മാണം തുടങ്ങുകയോ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയുള്ള ഗതാഗതം തടയുകയോ ചെയ്യാത്തത് ഗുരുതര വീഴ്ചയാണ്. 3 വർഷത്തിനിടെ ഗുജറാത്തിൽ 10 പാലങ്ങൾ തകർന്നിട്ടും സർക്കാർ അനങ്ങാതെ ഇരുന്നത് വലിയ വിമർശനത്തിന് ഇടയാക്കി.
പാലം തകർന്നുവീണ് 10 പേരാണ് മരിച്ചത്. ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. പൊള്ളയായ 'ഗുജറാത്ത് മോഡൽ' അഴിമതിയുടെ മറ്റൊരു പേരാണെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെ ആരോപിച്ചു. ഇന്നലെ രാവിലെ പദ്രയിലുണ്ടായ അപകടത്തിൽ രണ്ട് ട്രക്കുകൾ, ഒരു എസ്‌യുവി, ഒരു പിക്കപ്പ് വാൻ, ഒരു ഓട്ടോറിക്ഷ എന്നിവയടക്കം അഞ്ച് വാഹനങ്ങളാണ് നദിയിലേക്ക് മറിഞ്ഞത്.
കോൺഗ്രസ് സംഭവത്തെ 'ദുരന്തകരമായ സംഭവം' എന്ന് വിശേഷിപ്പിച്ച് ഇരകൾക്ക് അനുശോചനം രേഖപ്പെടുത്തി. പാലം കുലുങ്ങുന്നുണ്ടെന്നും തകർച്ചയുടെ വക്കിലാണെന്നും നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നതായി പാർട്ടി ചൂണ്ടിക്കാട്ടി. നവീകരണത്തിനായി വൻതുക ചിലവഴിച്ചിട്ടും പാലം തകർന്നു. ബിജെപി സർക്കാർ കരാറുകാർക്ക് വർക്ക് ഓർഡർ നൽകുന്നതിന് മുമ്പ് കമ്മീഷൻ വാങ്ങുന്നു, ഇതാണ് ഗുണനിലവാരമില്ലാത്ത നിർമാണത്തിന് കാരണമെന്നും കോൺഗ്രസ് ആരോപിച്ചു.
ഗുജറാത്തിൽ പാലങ്ങൾ, റോഡുകൾ, ട്രെയിനുകൾ എന്നിവയുമായി ബന്ധപ്പെട്ട അപകടങ്ങൾ ആവർത്തിക്കുമ്പോഴും ബിജെപി സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. എന്നാൽ, കൻവാരിയ റൂട്ടുകളിലെ ഭക്ഷണശാലകളുടെ പേര് പറഞ്ഞും നിയമാനുസൃത തൊഴിലാളികളെ പൂട്ടിയിട്ടും ബിജെപി മുന്നോട്ടുപോകുന്നുവെന്ന് അവർ പരിഹസിച്ചു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളുടെയും പാലങ്ങളുടെയും വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ റിപ്പോർട്ട് തേടി. അപകടത്തെക്കുറിച്ച് 10 ദിവസത്തിനകം കളക്ടർ റിപ്പോർട്ട് സമർപ്പിക്കും.
The bridge collapse over the Mahisagar River in Vadodara, Gujarat, has exposed a serious failure on the part of the Gujarat government. Allegations state that officials were aware of the bridge’s unsafe condition as early as three years ago, yet no substantial action was taken to prevent a disaster.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 8 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 8 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 8 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 8 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 9 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 9 hours ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 9 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 9 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 9 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 9 hours ago
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ
International
• 10 hours ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 10 hours ago
സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി
Kerala
• 11 hours ago
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 11 hours ago
സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും
uae
• 12 hours ago
ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു
Cricket
• 13 hours ago
മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു; റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം
Kerala
• 13 hours ago
ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും
uae
• 13 hours ago
ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ
National
• 11 hours ago
കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്
Kerala
• 11 hours ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ
Kerala
• 12 hours ago