HOME
DETAILS

ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം

  
July 09 2025 | 05:07 AM

gujarat vadodara bridge collapsed vehicles to plunge into river

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് നാല് വാഹനങ്ങൾ നദിയിലേക്ക് വീണു. സംസ്ഥാന പാതയിൽ രാവിലെ 7:30 ഓടെ നടന്ന സംഭവത്തിൽ കുറഞ്ഞത് മൂന്ന് പേർ മരിച്ചതായി പാദ്ര പൊലിസ് ഇൻസ്പെക്ടർ വിജയ് ചരൺ പറഞ്ഞു. രണ്ട് ട്രക്കുകളും രണ്ട് വാനുകളും ആണ് നദിയിലേക്ക് വീണത്. രക്ഷാപ്രവർത്തകർ ഇതുവരെ നാല് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും, കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ള മറ്റാരെങ്കിലുമുണ്ടോ എന്ന് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വഡോദര ജില്ലയിലെ പാദ്രയെ ആനന്ദ് ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലം വളരെക്കാലമായി തകർന്ന നിലയിലായിരുന്നു. മുജ്പൂർ ഗ്രാമത്തിനടുത്താണ് സംഭവം. എന്നാൽ ഇതിലൂടെയുള്ള ഗതാഗതം ഗുജറാത്ത് സർക്കാരോ ജില്ലാ ഭരണകൂടമോ നിർത്തിയിരുന്നില്ല. പാലം തകർന്നപ്പോൾ ആറ് വരെ വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വെള്ളത്തിൽ വീണ ആളുകളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

പാലം തകർന്നതിന്റെ വാർത്ത പരന്നതോടെ മുജ്പൂരിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഗ്രാമവാസികൾ സഹായത്തിനായി ഓടിയെത്തി. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ നാട്ടുകാരാണ് ആദ്യം നദിയിലേക്ക് ഇറങ്ങിയത്. വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളിൽ നിന്ന് ഉടൻ ആളുകളെ പുറത്തെടുക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.

അതേസമയം, പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം നന്നാക്കണമെന്ന ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ സർക്കാർ അധികൃതർ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മുന്നറിയിപ്പുകൾ നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതാണ് പാലം തകരുന്നതിനും ജീവഹാനി സംഭവിക്കുന്നതിനും കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

 

A tragic incident occurred in Vadodara, Gujarat, early this morning when a bridge over the Mahisagar River collapsed, causing four vehicles to plunge into the river below. The accident took place around 7:30 AM on a state highway. According to Padra Police Inspector Vijay Charan, at least three people have died so far. The vehicles involved include two trucks and two vans, all of which fell into the river as the bridge gave way.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  a day ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  a day ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  a day ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  a day ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  a day ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  a day ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  a day ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  a day ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a day ago