
താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്രിവാള്; പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് അവകാശപ്പെട്ട് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്. പരാമര്‍ശത്തിനെതിരെ ബിജെപിയില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞ ബിജെപി, കഴിവില്ലായ്മയും അഴിമതിയും നിറഞ്ഞ ഒരു ഭരണകൂടത്തിന്റെ തലവനായിരുന്നു കെജ്രിവാളെന്നും പറഞ്ഞു.
'ദി കെജ്രിവാള് മോഡല്‍' എന്ന പുസ്തകത്തിന്റെ പഞ്ചാബി പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ ചൊവ്വാഴ്ച ചണ്ഡീഗഡില്‍ സംസാരിക്കുകയായിരുന്നു ആംആദ്മി പാര്‍ട്ടി തലവനായ കെജ്രിവാള്. ഡല്‍ഹിയിലെ തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടും തനിക്ക് നന്നായി ഭരിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
'ജോലിയില്‍ നിന്ന് തടഞ്ഞിട്ടും ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഒരു ലെഫ്റ്റനന്റ് ഗവര്‍ണറും വിവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും ഇത്രയധികം കാര്യങ്ങള്‍ ചെയ്തതിന് എനിക്ക് നൊബേല്‍ സമ്മാനം ലഭിക്കണം,' കെജ്രിവാള് പറഞ്ഞു.
കെജ്രിവാളിന്റെ പ്രസ്താവന നിലവില്‍ ഡല്‍ഹി ഭരിക്കുന്ന ബിജെപിയെ ചൊടിപ്പിച്ചു. ആരോപണങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടയിലും കെജ്രിവാള് സ്വയം പ്രശംസിക്കുകയാണെന്ന് ഡല്‍ഹി ബിജെപി മേധാവി വീരേന്ദ്ര സച്ച്ദേവ് പ്രതികരിച്ചു.
'കെജ്രിവാള് തനിക്കുതന്നെ നോബല്‍ സമ്മാനം ആവശ്യപ്പെടുന്നത് പരിഹാസ്യമാണ്. കഴിവില്ലായ്മ, അരാജകത്വം, അഴിമതി എന്നീ വിഭാഗങ്ങളുണ്ടായിരുന്നെങ്കില് അദ്ദേഹത്തിന് തീര്‍ച്ചയായും അത് ലഭിക്കുമായിരുന്നു,' സച്ച്ദേവ പറഞ്ഞു.
പൊതുഗതാഗത ബസുകളിലെ പാനിക് ബട്ടണുകള്‍, ക്ലാസ് റൂം നിര്‍മ്മാണം, സ്ത്രീകള്‍ക്കുള്ള പെന്ഷന് പദ്ധതികള്‍, മദ്യ ലൈസന്‍സിംഗ്, വിമര്‍ശകര്‍ 'ഷീഷ് മഹല്‍' എന്ന് വിളിക്കുന്ന മുഖ്യമന്ത്രിയുടെ വസതിയുടെ വിവാദ നവീകരണം എന്നിവയുമായി ബന്ധപ്പെട്ട അഴിമതികള്‍ ഉള്‍പ്പെടെ ആംആദ്മി ഭരണകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ നിരത്തിയാണ് സച്ച്ദേവ് കെജ്രിവാളിന് മറുപടി പറഞ്ഞത്.
ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ബിജെപി അധിക്ഷേപം നടത്തുകയാണെന്ന് എഎപിയും തിരിച്ചടിച്ചു.
തന്റെ പ്രസംഗത്തിനിടെ തന്റെ ഭരണകൂടത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ കെജ്രിവാള് മറന്നില്ല. ആംആദ്മി പാര്‍ട്ടിയുടെ ഭരണ മാതൃക സുതാര്യതയിലും സത്യസന്ധതയിലും അധിഷ്ഠിതമാണെന്ന് അദ്ദേഹം പറഞ്ഞു.
'മുന്‍ സര്‍ക്കാരുകള്‍ ഖജനാവ് കാലിയാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ സ്കൂളുകളും ആശുപത്രികളും നന്നാക്കി, സൗജന്യ വൈദ്യുതി നല്കി, കാരണം അഴിമതി ഞങ്ങള്‍ തടഞ്ഞു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെജ്രിവാളിന്റെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞ സച്ച്ദേവ്, കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്ന 'അഴിമതി പരമ്പരകള്‍' ഡല്‍ഹിയിലെ ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്ന് പറഞ്ഞു.
Delhi CM Arvind Kejriwal claims he deserves a Nobel Prize, triggering sharp reactions and mockery from BJP leaders. The comment sparks political debate across parties and social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ
National
• 6 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു
Kerala
• 6 days ago
മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്
National
• 6 days ago
കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു
Kerala
• 6 days ago
ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി
National
• 6 days ago
ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്
oman
• 6 days ago
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം
Cricket
• 6 days ago
ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത
uae
• 6 days ago
ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്
National
• 6 days ago
വാള് വീശി ജെയ്സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്
Cricket
• 6 days ago
വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
National
• 6 days ago
ഇന്ത്യാ സഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം
National
• 6 days ago
മർവാൻ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്റാഈൽ; ആരാണ് സയണിസ്റ്റുകൾ ഭയപ്പെടുന്ന 'ഫലസ്തീന്റെ നെൽസൺ മണ്ടേല'?
International
• 6 days ago.png?w=200&q=75)
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 6 days ago
പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പിഴവ്; യുവാവിന് 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 6 days ago
ഫുട്ബാളിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ അവരാണ്: ജൂലിയൻ അൽവാരസ്
Football
• 6 days ago
ദിവസവും 7,000 ചുവടുകൾ നടക്കാമോ?, എങ്കിൽ ഇനി മുതൽ മറവി രോഗത്തെക്കുറിച്ച് മറക്കാം
uae
• 6 days ago
ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രം സൃഷ്ടിച്ച് ജെയ്സ്വാൾ
Cricket
• 6 days ago
ഗില്ലാട്ടത്തിൽ തകർന്നത് സച്ചിന്റെ 28 വർഷത്തെ റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ നായകൻ
Cricket
• 6 days ago
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം: ഡോക്ടർ ആശുപത്രി വിട്ടു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
Kerala
• 6 days ago
ഒരിക്കൽ ഫോൺ മോഷ്ടിച്ച കടയിൽ തന്നെ വീണ്ടും മോഷ്ടിക്കാൻ കയറി; കള്ളനെ കൈയോടെ പിടികൂടി ജീവനക്കാർ; പ്രതിയെ നാടുകടത്താൻ ഉത്തരവിട്ട് കോടതി
uae
• 6 days ago