HOME
DETAILS

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് ലോർഡ്സിൽ; എഡ്ജ്ബാസ്റ്റണിലെ പോരാട്ടവീര്യം ലോർഡ്സിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ക്രിക്കറ്റ് പ്രേമികൾ

  
Abishek
July 10 2025 | 05:07 AM

India Takes on England in the 3rd Test at Lords

ലോഡ്‌സ്: എഡ്ജ്ബാസ്റ്റണിലെ ആകാശ് ദീപിന്റെ ആറാട്ടിന്റെയും ശുഭ്മാൻ ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും ശേഷം ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടെസ്റ്റിനായി ഇന്ത്യ ഇന്ന് ലോഡ്‌സിൽ ഇറങ്ങുന്നു. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നിലവിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് സമനിലയിൽ പിരിഞ്ഞതിനാൽ ഇനിയുള്ള ഓരോ മത്സരത്തിലും ഇരു ടീമുകളും ശ്രദ്ധയോടെയാകും കരുക്കൾ നീക്കുക. 

ഏറെക്കാലമായി പരുക്ക് കാരണം കളത്തിന് പുറത്തുണ്ടായിരുന്ന ഇംഗ്ലണ്ട് പേസർ ജൊഫ്ര ആർച്ചർ ഇന്നത്തെ മത്സരത്തിൽ ഇംഗ്ലീഷ് സംഘത്തിനൊപ്പമുണ്ടാകും. മറുവശത്ത് അവസാന മത്സരത്തിൽ വിശ്രമത്തിലായിരുന്ന ഇന്ത്യൻ ബൗളർ ജസ്പ്രീത് ബുംറയും കളിക്കാനെത്തുന്നതോടെ മൂന്നാം ടെസ്റ്റിന് കടുപ്പം കൂടും. 

ബാറ്റിങ്ങിൽ നിലവാരം പുലർത്തുന്ന ഇന്ത്യയുടെ ബൗളിങ്‌നിരയിലേക്ക് ബുംറ കൂടി എത്തുന്നതോടെ ടീമിന് അൽപം കരുത്ത് കൂടും. ഓപണിങ്ങിൽ യശസ്വി ജെയ്‌സ്വാൾ-കെ.എൽ രാഹുൽ ജോഡി തന്നെയാകും ഇന്നും എത്തുക. മൂന്നാം നമ്പറിൽ മലയാളി താരം കരുൺ നായർക്ക് തന്നെ നറുക്ക് വീഴും. നാലാം നമ്പറിൽ മിന്നും പ്രകടനം നടത്തുന്ന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ല് തന്നെയാകും ഉണ്ടാവുക. പന്ത് അഞ്ചാം നമ്പറിലും ക്രീസിലെത്തും. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തും മാറ്റമില്ലാതെ ഇറങ്ങുമെന്നാണ് ഇന്ത്യൻ ക്യാംപിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ. രണ്ടാം ടെസ്റ്റിൽ പത്തു വിക്കറ്റ് നേടിയ ആകാശ് ദീപ് ടീമിൽ തുടരും. അവസാന ഇന്നിങ്‌സിൽ തല്ലുവാങ്ങിക്കൂട്ടിയ പ്രസിദ് കൃഷ്ണ ഇന്ന് പുറത്തിരിക്കും. 

ഇംഗ്ലണ്ട് ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. ആർച്ചർ തിരിച്ചെത്തുമെന്നാണ് പ്രാധാന മാറ്റം. സാക് ക്രൗളിയും ബെൻ ഡെക്കറ്റും ഓപണർമാരായി എത്തും. ഓല്ലിപ്പോപ്പ്, ജോറൂട്ട്, ഹാരി ബ്രൂക്ക് തുടങ്ങിയ ശക്തമായ മധ്യനിരയും ഇംഗ്ലണ്ടിനുണ്ട്. പരുക്ക് കാരണം പേസർ ബ്രൈഡൻ കാർസെക്ക് ഇന്ന് കളിക്കാൻ കഴിയില്ല. ജോഷ് ടങ്ങിനും മൂന്നാം ടെസ്റ്റിൽ വിശ്രമം നൽകും. ഗസ് ആറ്റ്കിൻസണും പുതുതായി ടീമിലെത്തും. '' രണ്ടാം മത്സരത്തിൽ കളിച്ച ടീമിൽ കാര്യമായ മാറ്റം ഉണ്ടാകില്ല. രണ്ടാം മത്സരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ന് തുടങ്ങും. അതിന്റെ തുടർച്ചയാണ് ലോഡ്‌സിൽ കാണുക. ബാറ്റർമാർ മികച്ച ഫോമിലാണ്. ബൗളിങ്ങിൽ ബുംറകൂടി എത്തുന്നതോടെ ടീം പൂർണ സജ്ജമാകും'' മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കി.

ഇംഗ്ലണ്ട് സാധ്യത ഇലവൻ:
സാക് ക്രൗളി, ബെൻ ഡെക്കറ്റ്, ഒല്ലിപ്പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്‌റ്റോക്‌സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിൻസൺ, ജൊഫ്ര ആർച്ചർ, ഷൊയിബ് ബഷീർ.

ഇന്ത്യ സാധ്യത ഇലവൻ:
യശസ്വി ജയ്‌സ്വാൾ, കെ.എൽ രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, വീഷിങ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

The third Test match between India and England kicks off today at Lord's Cricket Ground. After a thrilling win at Edgbaston, India looks to continue its momentum and seal the series. Can they replicate their fighting spirit at Lord's? Fans are eagerly waiting to see the action unfold [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  21 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  a day ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  a day ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  a day ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  a day ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  a day ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  a day ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  a day ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  a day ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  a day ago