HOME
DETAILS

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

  
Abishek
July 10 2025 | 07:07 AM

Kerala University Protests AISF and DYFI Activists Clash with Police

കേരള സർവകലാശാലയിൽ പരതിഷേധവുമായി വിവിധ സംഘടനകൾ. സർവകലാശാലയ്ക്കുള്ളിൽ എഐഎസ്എഫ് പ്രവർത്തകർ പ്രതിഷേധം നടത്തിയപ്പോൾ, പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. എഐഎസ്എഫ് പ്രവർത്തകരെ പൊലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി.

രാവിലെ 11 മണിയോടെ സർവകലാശാല ആസ്ഥാനത്ത് എത്തിയ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ ഇതുവരെ ഓഫിസിൽ പ്രവേശിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. താത്കാലിക രജിസ്ട്രാർ ചുമതലയേൽക്കാൻ വൈസ് ചാൻസലർ നിയോഗിച്ച മിനി കാപ്പനും ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. മിനി ഇപ്പോൾ സർവകലാശാലയ്ക്കുള്ളിലുണ്ട്, എന്നാൽ, അവർ ഇന്ന് ചുമതല ഏറ്റെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഈ സാഹചര്യത്തിലാണ് എഐഎസ്എഫ് പ്രവർത്തകർ സർവകലാശാലയ്ക്കുള്ളിൽ പ്രതിഷേധം ആരംഭിച്ചത്. കെട്ടിടത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

ഇതിന് പിന്നാലെ, പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡുകൾ വച്ച് അടച്ച ഗേറ്റ് തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇതേതുടർന്ന് പൊലിസ് ജലപീരങ്കി ഉപയോഗിച്ചു. ഇതിൽ, പ്രകോപിതരായ പ്രവർത്തകർ പൊലിസിനെയും പൊലിസ് വാഹനങ്ങളെയും ആക്രമിച്ചു.

നിലവിൽ, ഡിവൈഎഫ്ഐ പ്രവർത്തകർ സർവകലാശാലയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം തുടരുകയാണ്. അതിനിടെ, ഗവർണറുടെ വസതിയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി നീങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്.

Protests erupted at Kerala University as AISF activists staged a demonstration inside the campus, while DYFI workers organized a sit-in protest outside. The situation escalated when police used force to arrest and remove AISF activists from the scene ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  5 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  5 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  5 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  6 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  6 hours ago
No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  7 hours ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  7 hours ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  7 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  8 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  8 hours ago