HOME
DETAILS

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

  
Sudev
July 10 2025 | 12:07 PM

lamine yamal talks about lionel messi

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സ്പാനിഷ് യുവതാരം ലാമിൻ യമാൽ. അർജന്റൈൻ താരം ലയണൽ മെസിയെയാണ് യമാൽ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിച്ചത്. ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിലാണ് യമാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 

''മെസി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. അദ്ദേഹം മൈതാനത്ത് ഉടനീളം ചെയ്തതെല്ലാം കളിക്കുന്ന രീതികൾ എല്ലാം എനിക്ക്  ഇഷ്ടപ്പെട്ടു. ഇതെല്ലം ശരിക്കും മനോഹരമായ ഒന്നായിരുന്നു" ലാമിൻ യമാൽ പറഞ്ഞു, 

മെസി നിലവിൽ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

ഈ സീസണിലും മികച്ച പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് മേജർ ലീഗ് സോക്കറിൽ നടന്ന മത്സരത്തിൽ ന്യൂ ഇംഗ്ലണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തകർപ്പൻ വിജയമാണ് ഇന്റർ മയാമി നേടിയത്. ഈ മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടി ഇരട്ട ഗോൾ നേടി ലയണൽ മെസി മിന്നും പ്രകടനമാണ് പുറത്തെടുത്തത്.

ഈ ഇരട്ട ഗോളോടെ മേജർ ലീഗ് സോക്കറിൽ മറ്റൊരു താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡ് ആണ് മെസ്സി കൈപ്പിടിയിലാക്കിയത്.  എംഎൽഎസിൽ തുടർച്ചയായ നാല് മത്സരങ്ങളിൽ രണ്ട് ഗോളുകൾ നേടുന്ന ആദ്യ താരമായാണ് മെസി മാറിയത്. ഇതിന് മുമ്പ് മോൺഡ്രിയലിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും കൊളംബസിനെതിരെയുള്ള ഒരു മത്സരത്തിലുമാണ് മെസി രണ്ട് ഗോളുകൾ നേടിയത്. 

നിലവിൽ മേജർ ലീഗ് സോക്കറിന്റെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്റർ മയാമി. 18 മത്സരങ്ങൾ പിന്നിട്ടപ്പോൾ 10 വിജയവും അഞ്ച് സമനിലയും മൂന്ന് തോൽവിയും അടക്കം 35 പോയിന്റാണ് ഇന്റർ മയാമിയുടെ കൈവശമുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  an hour ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  an hour ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  an hour ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  an hour ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  2 hours ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  2 hours ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  2 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  3 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  9 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  10 hours ago