HOME
DETAILS

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

  
Ajay
July 10 2025 | 13:07 PM

Kerala Police Warns Against Cyber Scams Avoid Clicking Suspicious Links

തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, 'കണ്ണിൽ കണ്ട എല്ലാ ലിങ്കുകളിലും ക്ലിക്ക് ചെയ്ത് പ്രശ്നത്തിൽ ചെന്ന് ചാടരുത്' എന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിക്കുന്നതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവർത്തിച്ച് നിർദേശിച്ചു.

സൈബർ തട്ടിപ്പുകാർ 'ഡിജിറ്റൽ അറസ്റ്റ്' പോലുള്ള തന്ത്രങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നുണ്ട്. കോഴിക്കോടാണ് ഇത്തരം സംഭവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാസങ്ങൾക്ക് മുമ്പ്, ഷെയർ മാർക്കറ്റിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയായ ഒരു റിയൽ എസ്റ്റേറ്റ് വ്യാപാരിയിൽ നിന്ന് ഒരു കോടി 11 ലക്ഷത്തി 14,800 രൂപതട്ടിയെടുത്ത സംഭവം ശ്രദ്ധേയമാണ്.

വാട്സാപ്പ് വഴിയാണ് തട്ടിപ്പുകാർ വ്യാപാരിയുമായി ബന്ധപ്പെട്ടത്. വിശ്വാസ്യത നേടാൻ, അവർ അദ്ദേഹത്തെ അഞ്ച് പേർ ഉൾപ്പെട്ട ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു. ഗ്രൂപ്പിൽ നിക്ഷേപങ്ങളുടെയും വലിയ ലാഭങ്ങളുടെയും ചർച്ചകൾ നടന്നു. ഇതിൽ ആകർഷിതനായ വ്യാപാരി 2025 മാർച്ച് 11 മുതൽ മെയ് ആദ്യവാരം വരെ 13 ഇടപാടുകളിലായി ലക്ഷങ്ങൾ നിക്ഷേപിച്ചു. ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചത്. 100 രൂപ പിൻവലിക്കാൻ കഴിഞ്ഞതിനാൽ വ്യാപാരിക്ക് ആദ്യം വിശ്വാസം വന്നെങ്കിലും, ലാഭം വൈകിയപ്പോൾ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. തുടർന്ന് തട്ടിപ്പുകാർ അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു, അപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.

സൈബർ തട്ടിപ്പുകൾ വിവിധ രൂപങ്ങളിൽ വരുന്നുണ്ട്. ഇ-മെയിലുകൾ, എസ്.എം.എസ്., വെബ്‌സൈറ്റുകൾ എന്നിവ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്നു. സർക്കാർ ഏജൻസികളോ സ്ഥാപനങ്ങളോ അയച്ചതായി തോന്നിക്കുന്ന സന്ദേശങ്ങൾ വഴി ആളുകളെ വിശ്വസിപ്പിച്ചാണ് പലപ്പോഴും തട്ടിപ്പ് നടക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നതോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്നതോ ആയ സന്ദേശങ്ങൾ സാധാരണമാണ്. ഉദാഹരണത്തിന്, '500 രൂപ ചലാൻ അടച്ചു, വിശദാംശങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക' എന്ന തരത്തിലുള്ള സന്ദേശങ്ങൾ വന്നേക്കാം. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഫിഷിംഗ് വെബ്‌സൈറ്റുകളിലേക്ക് നയിക്കുകയും, പണമോ ഡാറ്റയോ നഷ്ടപ്പെടുത്തുകയും ചെയ്യും.

കേരള പോലീസ് നിരന്തരം ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിട്ടും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കുറയുന്നില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി: "എസ്.എം.എസ്., ഇ-മെയിൽ, സോഷ്യൽ മീഡിയ വഴി വരുന്ന സംശയാസ്പദ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക. ഇവ ഫിഷിംഗ് വെബ്‌സൈറ്റുകളിലേക്ക് നയിച്ചേക്കാം, ഇത് വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടുത്തും."

Kerala Police has issued a warning against cyber scams, urging people not to click on suspicious links in SMS, emails, or social media. Scammers are using tactics like 'digital arrests' and fake investment schemes to steal crores, with Kozhikode reporting the highest cases. A notable incident involved a Kozhikode real estate trader losing ₹1.11 crore to a share market scam via WhatsApp. Police advise verifying message sources and avoiding sharing sensitive information to prevent phishing attacks that lead to financial and data loss.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  9 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  10 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  10 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  10 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  11 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  11 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  11 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  11 hours ago