
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

എല്ലാ എതിര്‍പ്പുകളേയും കാറ്റില്‍ പറത്തി ഗസ്സയില്‍ നരവേട്ട തുടരുന്ന ഇസ്‌റാഈലിന് ശക്തമായ തിരിച്ചടി നല്‍കി അല്‍ ഖസ്സാം ബ്രിഗേഡ്‌സ്. നിരവധി ആക്രമണങ്ങളിലായി സൈനികര്‍ കൊല്ലപ്പെട്ടതായും പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഗസ്സ നഗരത്തിലെ സമീപം സെയ്തൂണ്‍ പരിസരത്താണ് ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ ഫലസ്തീന്‍ പ്രതിരോധ പോരാളികളുടെ ആക്രമണമുണ്ടായത്. കുറഞ്ഞത് ഒരു സൈനികനെങ്കിലും കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് സൈനികരെ കാണാതായാതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ ഹമാസ് ബന്ദികളാക്കിയതാണെന്ന സംശയമാണ് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ പങ്കുവെക്കുന്നത്.
അല്‍ ഖസ്സാം വക്താവ് അബൂ ഉബൈദയുടെ സന്ദേശം പുറത്ത് വന്നതിന് തൊട്ടു പിന്നാലെയായിരുന്നു ഫലസ്തീന്‍ പ്രതിരോധ സേനയുടെ ആക്രമണം. 'ഓപ്പറേഷന്‍ ഗിഡിയോണ്‍ 2' പ്രകാരം ഗാസ നഗരം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതി വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു അബു ഉബൈദയുടെ താക്കീത്. യുദ്ധമേഖലകളില്‍ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ പ്രതിരോധ സേന അതീവ ജാഗ്രതയിലാണെന്നും എന്നാല്‍ ദൃഢനിശ്ചയത്തോടെ പോരാടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അബു ഉബൈദ മുന്നറിയിപ്പില്‍ പറയുന്നു.
ഏതാനും മണിക്കൂറുകള്‍ക്കിടെ നാല് ആക്രമണമാണ് ഹമാസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികര്‍ക്ക് നേരെ ഒക്ടോബര്‍ ഏഴിന് ശേഷമുണ്ടായ ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇസ്‌റാഈല്‍ സൈന്യത്തെ കണ്ടെത്താന്‍ പ്രതിരോധ പോരാളികള്‍ നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ ഉപയോഗിച്ചതായാണ് സ്രോതസ്സുകള്‍ പറയുന്നത്. ഏതായാലും പ്രതിരോധ സേനയെ പേടിച്ച് ഹെലികോപ്റ്ററുകളില്‍ സംഭവസ്ഥലത്തു നിന്ന് സൈന്യത്തെ ഇസ്‌റാഈല്‍ ഒഴിപ്പിക്കുന്നതായും സൂചനയുണ്ട്.
കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി 'ദുഷ്‌കരമായ സുരക്ഷാ സംഭവങ്ങള്‍' നടന്നതായാണ് ഇസ്‌റാഈലി റിപ്പോര്‍ട്ടുകള്‍. സൈത്തൂനിലാണ് ആദ്യ തിരിച്ചടിയുണ്ടായത്. അതേസമയെ ഇവിടെ നടന്ന ആക്രമണം സൈനികരെ ബന്ദികളാക്കുന്നത് ലക്ഷ്യമിട്ടായിരുന്നുവെന്നും സൂചനയുണ്ട്.
അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യാ ആക്രമണം ശക്തമായി തുടരുകയാണ്. ഇന്നലെ 51 പേരെ കൂടി സൈന്യം കൊലപ്പെടുത്തി. മധ്യ ഗസ്സയിലെ നെറ്റ്സാരിം അതിര്‍ത്തിയില്‍ സഹായം തേടിയെത്തിയ സഹായം തേടിയെത്തിയ ഏഴു പേരെയും ഇസ്റാഈല്‍ സൈന്യം വെടിവച്ചുകൊന്നു. വ്യാഴാഴ്ച 59 പേരെ ഗസ്സയില്‍ കൊലപ്പെടുത്തിയിരുന്നു. ഇതില്‍ 23 പേര്‍ സഹായം തേടിയെത്തിയവരാണ്. ഗസ്സ സിറ്റിയിലെ അല്‍ മവാസി മേഖലയിലാണ് ഇസ്റാഈല്‍ സൈന്യം ഇന്നലെ കൂട്ടക്കൊല നടത്തിയത്. ഗസ്സയില്‍ പട്ടിണിയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 322 ആയി. ഇതില്‍ 121 പേര്‍ കുട്ടികളാണ്.
ഗസ്സ സിറ്റിയെ ഏറ്റവും 'അപകടകരമായ പോരാട്ട മേഖലയായി' പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്റാഈല്‍. തന്ത്രപരമായ വെടിനിര്‍ത്തല്‍ മേഖലയായായിരുന്നു ഗസ്സ സിറ്റിയെ ഇസ്റാഈല്‍ നേരത്തെ വിശേഷിപ്പിച്ചിരുന്നത്.ഇസ്റാഈല്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ അവലോകനത്തിലാണ് ഗസ്സ സിറ്റിക്ക് പുതിയ വിശേഷണം നല്‍കുന്നതെന്ന് ഇസ്റാഈല്‍ സേനയുടെ അറബിക് വക്താവ് അവിച്ചെ ആഡ്രെയീ പറഞ്ഞു.
ഇതു പ്രകാരം ഇന്നലെ രാവിലെ മുതല്‍ പ്രാദേശികമായി നല്‍കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഗസ്സ സിറ്റിക്ക് ബാധകമാകില്ലെന്നും അപകടകരമായ പോരാട്ട മേഖലയായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒരാഴ്ചയായി ഗസ്സ സിറ്റിയില്‍ ഇസ്റാഈല്‍ സൈന്യം ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്.ഗസ്സ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്റാഈല്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് സൈന്യം ആക്രമണം ശക്തമാക്കിയത്. സ്സ സിറ്റിയെ മൂന്നു ഭാഗമാക്കി തിരിച്ചാണ് നേരത്തെ ഇസ്റാഈല്‍ സൈന്യം ആക്രമണം നടത്തിയിരുന്നത്. ദാറുല്‍ ബലാഹ്, അല്‍ മുവാസി മേഖലകളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ താല്‍ക്കാലിക വെടിനിര്‍ത്തലായിരുന്നു.
in a strong retaliation amid ongoing gaza conflict, al qassam brigades launched attacks on israeli forces near zaytoun in gaza city. reports confirm at least one soldier killed and nine injured. four israeli soldiers are reportedly missing, possibly captured by hamas fighters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു
International
• a day ago
ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ
National
• a day ago
വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി
Kerala
• a day ago
ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!
Cricket
• a day ago
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി
National
• a day ago
പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട
Football
• 2 days ago
തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ
Kerala
• 2 days ago
മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം
International
• 2 days ago
തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 days ago
ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും
Football
• 2 days ago
കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നിഗമനത്തിൽ പൊലിസ്
Kerala
• 2 days ago
അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ
Cricket
• 2 days ago
രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies
Economy
• 2 days ago
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം
Kerala
• 2 days ago
സഞ്ജുവല്ല! ദ്രാവിഡ് രാജസ്ഥാൻ വിടാൻ കാരണം മറ്റൊരു താരം; റിപ്പോർട്ട്
Cricket
• 2 days ago
അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി
Kerala
• 2 days ago
സ്വപ്ന പദ്ധതിക്ക് തുടക്കം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
Kerala
• 2 days ago
ഏഷ്യ കപ്പിന് മുമ്പേ മലയാളി നായകനായ ടീമിൽ നിന്നും തിലക് വർമ്മ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു
Cricket
• 2 days ago
അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്ന
Cricket
• 2 days ago
മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്
International
• 2 days ago
ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago