HOME
DETAILS

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

  
Web Desk
August 30 2025 | 05:08 AM

explosion in kannur police file fir under explosive substances act

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടകവീട്ടില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ പൊലിസ് കേസെടുത്തു.  തകര്‍ന്ന വീടിനു സമീപം താമസിക്കുന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എക്സ്പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പൊലിസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. വീട് വാടകക്കെടുത്ത അനൂപ് മാലിക് എന്നയാള്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ഇയാളുടെ തൊഴിലാളി ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് സ്‌ഫോടനത്തില്‍ മരിച്ചത് മരിച്ചത്.

അനൂപിനെതിരെ നേരത്തേയും കേസുണ്ട്. 2016ല്‍ നടന്ന പൊടിക്കുണ്ട് സ്‌ഫോടനക്കേസിലെ പ്രതിയാണ് ഇയാള്‍. അനൂപ് എന്നത് വ്യാജപേരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  മുമ്പത്തെ കേസുകളില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് പൊലിസ് ഇയാളെ രക്ഷിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറയിലെ വീട്ടില്‍ ഉഗ്രസ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീട്  പൂര്‍ണമായും തകര്‍ന്നു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പടക്ക നിര്‍മാണ വസ്തുക്കള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

രണ്ടുപേരാണ് വാടകയ്ക്ക് എടുത്ത വീട്ടില്‍ താമസിച്ചിരുന്നത്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൃത ശരീരം ചിന്നിച്ചിതറിയ അവസ്ഥയിലാണുള്ളത്. ശരീരഭാഗങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.  കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 

സംഭവത്തില്‍ പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണപുരം പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ

National
  •  3 days ago
No Image

ഒമാനിൽ പുതിയ ​ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ

oman
  •  3 days ago
No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  3 days ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  3 days ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  3 days ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  3 days ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  3 days ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  3 days ago