HOME
DETAILS

സപ്ലൈക്കോയില്‍ പരീക്ഷയില്ലാതെ ജോലി നേടാം; എക്‌സ്പീരിയന്‍സും ആവശ്യമില്ല; ഇന്റര്‍വ്യൂ നടക്കുന്നു

  
Ashraf
July 10 2025 | 13:07 PM

Electrician Apprentice Vacancy at Supplyco  Walk-in Interview on July 17

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സപ്ലൈക്കോ)ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. സപ്ലൈക്കോയില്‍ പുതുതായി ഇലക്ട്രീഷ്യന്‍ അപ്രന്റീസ് നിയമനം നടക്കുന്നുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂലൈ 17ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 

തസ്തിക & ഒഴിവ്

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് - സപ്ലൈക്കോയില്‍ അപ്രന്റീസ് ട്രെയിനീ ഇലക്ട്രീഷ്യന്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം. 

പ്രായപരിധി

30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

ഐടി ഐ (ഇലക്ട്രിക്കല്‍) യോഗ്യത ഉള്ളവരായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രിക്കലില്‍ ഡിപ്ലോമയോ, ബിടെക് ഇലക്ട്രിക്കല്‍ യോഗ്യതയോ ഉണ്ടായിരിക്കണം. 

എക്‌സ്പീരിയന്‍സ് ആവശ്യമില്ല. ഫ്രഷേഴ്‌സിനും അപേക്ഷ നല്‍കാം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ ശമ്പളമായി ലഭിക്കും. 

ഇന്റര്‍വ്യൂ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സപ്ലൈക്കോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക്കല്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം കാണുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, ഏറ്റവും പുതിയ സിവി ഉള്‍പ്പെടെ ഇന്റര്‍വ്യൂവിന് ഹാജരാവണം. 

ഇന്റര്‍വ്യൂ ജൂലൈ 17ന് രാവിലെ 11 മണിക്ക് ആരംഭിക്കും. അഭിമുഖ സമയത്ത് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികളും കൈവശം വെയ്ക്കണം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഡോക്യുമെന്റ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കണം. 

വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2203077 ല്‍ ബന്ധപ്പെടുക. 

വിജ്ഞാപനം: Click

Kerala State Civil Supplies Corporation Limited (Supplyco). The organization is hiring Electrician Apprentices on a temporary contract basis. Position: Electrician Apprentice. Type: Temporary (Contract Basis). Recruitment Mode: Walk-in Interview.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  an hour ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  an hour ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 hours ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 hours ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  2 hours ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  10 hours ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  10 hours ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  10 hours ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  10 hours ago