
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

തിരുവനന്തപുരം: കീം 2025 റാങ്ക് ലിസ്റ്റിൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പഴയ ഫോർമുല പ്രകാരം പുതുക്കിയ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. കോടതി നിർദേശം അംഗീകരിച്ച് സർക്കാർ തീരുമാനമെടുത്തതായും, ഇത് സർക്കാരിന് തിരിച്ചടിയല്ലെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാൽ പ്രവേശന നടപടികൾ വൈകുമെന്നതിനാലാണ് മേൽക്കോടതിയെ സമീപിക്കാത്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് എഞ്ചിനീയറിംഗ് പ്രവേശനം പഴയ ഫോർമുല പ്രകാരം നടത്താൻ തീരുമാനിച്ചത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഡിവിഷൻ ബെഞ്ച് നിരാകരിച്ചു. പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷാ സ്കോർ പ്രസിദ്ധീകരിച്ച ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമവിരുദ്ധമാണെന്ന സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതോടെ, പഴയ ഫോർമുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കുമ്പോൾ നിലവിലെ പട്ടികയിൽ ഉൾപ്പെട്ട പല വിദ്യാർത്ഥികളും പുറത്താകാനിടയുണ്ട്.
കേരളത്തിലെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന എൻട്രൻസ് പരീക്ഷയാണ് കീം. കേരള സിലബസ് വിദ്യാർത്ഥികൾ മാർക്ക് ഏകീകരണത്തിൽ പിന്നിൽപോകുന്നത് മറികടക്കാൻ കൊണ്ടുവന്ന പരിഷ്കാരം വൈകി നടപ്പാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.
The Kerala government will revert to the old formula for the KEAM 2025 rank list following a High Court ruling, as announced by Higher Education Minister R. Bindu. The updated rank list will be published today. The decision comes after the Division Bench upheld the Single Bench’s order, rejecting the government's appeal against the cancellation of the new rank list. The change in weightage after publishing the prospectus and entrance scores was deemed illegal. This shift may affect many students on the current rank list.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 14 hours ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 15 hours ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 15 hours ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 15 hours ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 16 hours ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 16 hours ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 16 hours ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 17 hours ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 17 hours ago
ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ
uae
• 17 hours ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 17 hours ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 18 hours ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 18 hours ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 19 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 19 hours ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 20 hours ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 20 hours ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല് ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 20 hours ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 19 hours ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 19 hours ago
ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ
uae
• 19 hours ago