ആധുനിക യുഗത്തില്‍ ഗാന്ധി ദര്‍ശനങ്ങള്‍ക്ക് വലിയ വിലയാണുള്ളതെന്ന് മന്ത്രി എ.സി മൊയ്തീന്‍ ഗാന്ധി പ്രതിമാ അനാഛാദനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചു
ശ്രീകൃഷ്ണപുരം: കുട്ടികളുടെ ജീവിത ശൈലി മാറുന്ന ആധുനിക കാലഘട്ടത്തില്‍ ഗാന്ധി ദര്‍ശനങ്ങള്‍ക്ക് വലിയ വിലയാണുള്ളതെന്ന് ടൂറിസം, സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പദ്ധതികള്‍ക്ക് ഫണ്ട് തടസമാവില്ലെന്നും പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ജനകീയ പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ നിര്‍മിച്ചിട്ടുളള രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 23 അടി ഉയരമുളള പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു മന്ത്രി.
എം.എല്‍.എ പി ഉണ്ണി അധ്യക്ഷനായി. പാര്‍ക്കിലെ ആംഫി തിയേറ്റര്‍ നാമകരണ ചടങ്ങ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ നിര്‍വ്വഹിച്ചു.
2016 ഫെബ്രുവരി 28 ന് നടന്ന ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അവസാന പൊതു ചടങ്ങായതിനാല്‍ അദ്ദേഹത്തിന്റെ സ്മരണക്കായിക്കാണ് നാമകരണം. പ്രതിമയുടെ ശില്‍പി ആലപ്പുഴ സ്വദേശിയായ അജയന്‍.വി.കാട്ടുങ്ങലിനെ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമന്‍ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷാജു ശങ്കര്‍, കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് അംബുക്ഷി, കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടതൊടി, ജില്ലാ പഞ്ചായത്ത് അംഗം എം.കെ ദേവി, കലക്ടര്‍ പി.മേരിക്കുട്ടി, ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയന്‍ പങ്കെടുത്തു. അനാഛാദന ചടങ്ങിന് ശേഷം ഫോക്ക് ഈവ് നാടന്‍ കലകള്‍, നാടോടി ദൃശ്യാവിഷ്‌കാരവും, നാടന്‍ പാട്ടുകളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."