തടി കുറയ്ക്കാന്‍ താല്‍പര്യമുള്ളവരാണോ..? ഈ പച്ചക്കറികള്‍കൊണ്ട് സൂപ്പ് റെഡിയാക്കി നോക്കൂ... കലോറി ഒട്ടും ഉണ്ടാവില്ല
മഴക്കാലത്ത് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ തിരഞ്ഞു നടക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ഈ സൂപ്പ് തിരഞ്ഞെടുക്കാവുന്നതാണ്. ആരോഗ്യവും സംരക്ഷിക്കാം തടി കൂടുകയുമില്ല. തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ രുചിയോടെ ഈ സൂപ്പ് കുടിക്കാവുന്നതാണ്.
ചേരുവകള്‍
മത്തന്‍-ഒരു ബൗള്‍
കാരറ്റ്- 2
വെളുത്തുള്ളി -3
കറുവാപട്ട- ഒരു കഷണം

കുരുമുളക്-4
ഒലിവ് ഓയില്‍ - ഒരു സ്പൂണ്‍
ഉപ്പ്-
ബട്ടര്‍-ഒരു വലിയ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
കാരറ്റും മത്തങ്ങയും തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി മുറിച്ചെടുക്കുക. ഇനി ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ ഒലിവ്ഓയിലൊഴിച്ച് അതിലേക്ക് പട്ടയും വെളുത്തുള്ളിയും കുരുമുളകും ചേര്‍ത്തൊന്നു വഴറ്റുക. ചെറിയ തീയില്‍ ചെയ്യുക. നല്ലൊരു മണം വന്നു കഴിഞ്ഞാല്‍ ഇതിലേക്ക് കുറച്ചുകൂടെ വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് മത്തനും കാരറ്റും ചേര്‍ത്ത് വെള്ളവും ഒഴിച്ചു വേവിക്കുക. നന്നായി വെന്തു കഴിഞ്ഞാല്‍ തണുത്തതിനു ശേഷം മിക്‌സിയില്‍ നന്നായൊന്നു അടിച്ചെടുക്കുക. ഒന്നു കൂടെ തിളപ്പിച്ചു കട്ടി കൂടുതലോ കുറവോ ആണെങ്കില്‍ അതിനനുസരിച്ച് അല്‍പം വെള്ളം ചേര്‍ക്കുക. ഇതിലേക്ക് കുറച്ചു ബട്ടര്‍ കൂടെ ചേര്‍ത്തു കഴിച്ചാല്‍ സൂപ്പര്‍ ടേസ്റ്റായിരിക്കും. അടിപൊളി രുചിയില്‍ സൂപ്പ് റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."