HOME
DETAILS

കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ

  
Sudev
July 11 2025 | 08:07 AM

Sachin Tendulker Praises Shubhman Gill Captaincy and Batting Performance in Test Cricket

ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെയും ബാറ്റിങ്ങിനെയും പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കളിക്കളത്തിലെ ഗില്ലിന്റെ തീരുമാനങ്ങൾ വളരെ മികച്ചതായിരുന്നെന്നും രണ്ടാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവരാൻ കാരണം ഗില്ലിന്റെ ബാറ്റിങ്ങാണെന്നുമാണ് സച്ചിൻ അഭിപ്രായപ്പെട്ടത്. 

''രണ്ടാം ടെസ്റ്റിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹം വളരെ ശാന്തനായ ഒരു താരമാണ്. ടീമിലുള്ള ബാക്കി 10 താരങ്ങളും ഗിൽ എടുക്കുന്ന തീരുമാനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുണ്ട് എന്നതിൽ ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഈ തീരുമാനങ്ങളെല്ലാം അവൻ വളരെ ആലോചിച്ചുകൊണ്ട് എടുക്കുന്നതാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങും ഇതിനെ സഹായിച്ചു. കാരണം ഒരു ക്യാപ്റ്റൻ മികച്ച ഫോമിലാണെങ്കിൽ അത് ക്യാപ്റ്റൻസിയിൽ വലിയ മാറ്റങ്ങളുണ്ടാകും'' സച്ചിൻ ടെണ്ടുൽക്കർ സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 336 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ചരിത്ര വിജയമാണ് ഇന്ത്യ നേടിയത്. ഈ വേദിയിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. ഇതിനു മുമ്പ്. ഈ വേദിയിൽ ഇതുവരെ എട്ട് മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. എന്നാൽ രണ്ടാം ടെസ്റ്റ് വിജയത്തോടെ ഗിൽ ഇന്ത്യയുടെ ചരിത്ര നായകനായും മാറിയിരിക്കുകയാണ്. 

ബാറ്റിങ്ങിലും തകർപ്പൻ പ്രകടനമാണ് ഗിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഈ പരമ്പരയിൽ രണ്ടു മത്സരങ്ങൾ പിന്നിട്ടപ്പോൾ തന്നെ നാല് ഇന്നിംഗ്സുകളിൽ നിന്നും 585 റൺസ് ആണ് ഗിൽ നേടിയിയുള്ളത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും തകർപ്പൻ പ്രകടനമാണ് നായകൻ ശുഭ്മൻ ഗിൽ നടത്തിയത്.

ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയുമാണ് ഗിൽ തിളങ്ങിയത്.ആദ്യ ഇന്നിങ്സിൽ 387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്. രണ്ടാമത്തെ ഇന്നിങ്സിൽ  161 പന്തിൽ 162 റൺസുമാണ് ഇന്ത്യൻ നായകൻ നേടിയത്. 13 ഫോറുകളും എട്ട് സിക്സുകളുമാണ് ഗിൽ നേടിയത്. 

Sachin Tendulker Praises Shubhman Gill Captaincy and Batting Performance in Test Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  13 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  13 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  13 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  14 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  14 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  14 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  15 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  15 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  15 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  15 hours ago