ബാര്‍ കോഴ ആന്വേഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്കും
കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളിലേക്ക് വ്യാപിപ്പിക്കുന്നു. കോഴപ്പണം സോളാര്‍ കേസില്‍ ഉപയോഗിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ കാരണം.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അനുകൂല റിപ്പോര്‍ട്ട് ആദ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റതിനു പിന്നാലെ മുന്‍ തൃക്കാക്കര എം.എല്‍.എ ബെന്നി ബെഹ്‌നാന്റെ പേരില്‍ നിരവധി പരാതികളെത്തി. എന്നാല്‍, ബാര്‍ കോഴക്കേസ് അവസാനിച്ചിരുന്നതിനാല്‍ പരാതിയുമായി വിജിലന്‍സിന് മുന്നോട്ടു പോവാന്‍ കഴിഞ്ഞില്ല. അതിനിടെയാണ് കേസില്‍ വഴിത്തിരിവായി കോടതി ബാര്‍ കോഴക്കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
കോഴ ആരോപണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ആരോപണവിധയരാവയര്‍ക്കു നേരെ മാത്രമല്ല അവരോട് ബന്ധപ്പെട്ടവര്‍ക്ക് നേരെയും അന്വേഷണം ഉണ്ടാവും. ഇത്തരം ഒരു നിബന്ധനയോടെ വിജിലന്‍സ് ആഗസ്ത് 22ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതു പ്രകാരമാണ് ബെന്നി ബെഹ്‌നാന്റെ ഇടപാടുകള്‍ വിജിലന്‍സ് പരിശോധിക്കാനൊരുങ്ങുന്നത്. മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ബെന്നി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."