
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും

ഇനി ഇലക്ട്രിക്കിന്റെ കാലമാണ്.എല്ലാ കമ്പനികളും പതിയെ ഇലക്ട്രിക്കിലേക് മാറി തുടങ്ങി.ഇന്ന് ഇന്ത്യയിലും പല വിധത്തിലുള്ള പല കമ്പനികളുടെ ഇലക്ട്രിക് മോഡലുകൾ ലഭ്യമാണ്.ആ കൂട്ടത്തിലേക്ക് പുതിയൊരു മോഡൽ കൂടി ചേർക്കപെടുകയാണ്. ഇത്തവണ ജർമൻ കമ്പനിയായ മെഴ്സിഡിസ് ബെൻസ് ആണ് പുതിയ മോഡലുമായി രംഗത്തെത്തിയിരിക്കുന്നത്.
2020 വരെ ഇന്ത്യൻ മാർക്കറ്റുകളിൽ ഉണ്ടായിരുന്ന ജനപ്രിയ മോഡലായ ബെൻസ് സി എൽ എ യുടെ ഇലക്ട്രിക് പതിപ്പാണ് ബെൻസ് ഇനി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇലക്ട്രിക്കിനൊപ്പം ഒരു ഹൈബ്രിഡ് സി എൽ എ മോഡൽ കൂടി ഇതോടപ്പം ബെൻസ് ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ഇതു വേരെ നമ്മൾ കണ്ട സി എൽ എ മോഡലിന് ബാറ്ററി വെച്ച മോഡൽ അല്ല പുതിയ ഇലക്ട്രിക് സി എൽ എ മറിച്ച് ഇത് ഒരു ബോൺ ഇലക്ട്രിക് സെഡാൻ ആയിട്ടാണ് ബെൻസ് രൂപകല്പ്പന ചെയ്തിട്ടുള്ളത്.ആദ്യ സി എൽ എ മോഡൽ എം എഫ് എ പ്ലാറ്ഫോം അടിസ്ഥാനമക്കി നിർമിച്ചവ ആയിരുന്നെങ്കിൽ ഇലക്ട്രിക് സി എൽ എ (ബെൻസ് മോഡുലാർ ആർടിടെക്ചർ) എം എം എ അടിസ്ഥാനമാക്കി നിർമ്മിച്ചവയാണ്. എം എംഎ പ്ലാറ്ഫോം ബെൻസ് അവരുടെ ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈബ്രിഡ് വാഹനങ്ങൾക്കും ഒരു പോലെ ഉപയോഗിക്കാൻ പുതുതായി രൂപകല്പ്പന ചെയ്ത പ്ലാറ്ഫോം ആണ്. ബെൻസ് സ്വന്തമായി ഉണ്ടാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റം (എം ബി ഒ എസ് ), എ ഐ അതിഷ്ഠിതമായ വേർച്വൽ അസിസ്റ്റന്റ്, ഇകോ ഫ്രണ്ട്‌ലി മെറ്റീരിയൽ കൊണ്ടുള്ള നിർമാണം തുടങ്ങിയവ ഇതിന്റെ പ്രതേകതകളാണ്. പുതിയ കാർ ആയത് കൊണ്ട് തന്നെ പഴയ മോഡലിൽ നിന്ന് ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാണ്.പുതിയ പ്ലാറ്ഫോം പ്രകാരം കൂടുതൽ റിയർ സീറ്റ് സ്പേസ് ഇത് വാഗ്ദാനം ചെയ്യുന്നു.
ബാറ്ററി, എൻജിൻ സാങ്കേതിക വശങ്ങൾ
ഇലക്ട്രിക് സി എൽ എ യിൽ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. സി എൽ എ 250+ എന്ന മോഡൽ 792 കിലോമീറ്റർ റേഞ്ചും സി എൽ എ 350 4മാറ്റി ക്ക് 771 കിലോമീറ്റർ റേഞ്ചും ആണ് അവകാശപ്പെടുന്നത്.രണ്ടിലും ഒരു 85kwh ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്.ഇനി ഹൈബ്രിഡ് വാഹനത്തിലേക്ക് വരികയാണെങ്കിൽ ഒരു 1.5 ലിറ്റർ 4 സിലിൻഡർ പെട്രോൾ എൻജിനാണ് ഇതിൽ പ്രധാനമായി നിലകൊള്ളുന്നത്.ഇതിനോട് ജോഡി ആയി 48 വോൾട്ട് ലിതിയം അയോൺ ബാറ്ററിയുമാണ് കൊടുത്തിട്ടുള്ളത്.ഈ ഇലക്ട്രിക് മോട്ടർ 27 ഹോർസ് പവറും 42 ib -ft ടോർക്കും ആണ് വാഹനത്തിന് നൽകുന്നത്.8 സ്പീഡ് ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷൻ ഇതിനോട് ജോഡി ആക്കിയിട്ടുണ്ട്. ഇലക്ട്രിക് മോട്ടോർ കൊണ്ട് 100 സ്പീഡ് വരെ പോകാം എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഡീസലിൻ്റെ മൈലേജ് തരുന്ന പെട്രോൾ എന്ന കോൺസെപ്റ് ആണ് ബെൻസ് ഹൈബ്രിഡ് വാഹനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് മോഡലിൽ ഒരു ഡിസി ഫാസ്റ് ചാർജിംഗ് സംവിധാനം ആണ് വരുന്നത്.ബെൻസ് പറയുന്നതനുസരിച്ച് 800 വോൾട് ആർട്ടിടെക്ക്ചറിലാണ് സി എൽ എ യുടെ നിർമാണം. അതിനാൽ തന്നെ 186 മൈൽ സഞ്ചരിക്കാൻ 10 മിനിറ്റ് ചാർജിങ് മതി.ഡിസി ഫാസ്റ്റ് ചർജ്ജിംഗ് കൂടാതെ എ സി ചാർജിങ്ങും വാഹനത്തിന് സപ്പോർട്ട് ആകും. എന്തായാലും ഈ വർഷം ഓഗസ്റ്റ് മാസം 15 തിയ്യതി ബെൻസ് സി എൽ എ ഇലക്ട്രിക്കും ഹൈബ്രിഡും ഇന്ത്യയിൽ ലോഞ്ചിങ് നടക്കും എന്നാണ് വിചാരിക്കുന്നത്. ഇലക്ട്രിക് മോഡലിന് 80 ലക്ഷത്തിനു അടുത്തും ഹൈബ്രിഡ് മോഡലിന് 60 ലക്ഷം അടുത്തുമാണ് വില പ്രതീക്ഷിക്കുന്നത്.
തയാറാക്കിയത്: സാലിഹ് എംപി
Mercedes-Benz is electrifying its popular model, introducing a fully electric version alongside a new hybrid variant, offering eco-friendly performance and advanced technology
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 9 hours ago
തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• 9 hours ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 9 hours ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• 9 hours ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• 9 hours ago
ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
qatar
• 10 hours ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• 10 hours ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• 10 hours ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• 10 hours ago
ബഹ്‌റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്‌റഫും കുടുംബവും നാടണഞ്ഞു
bahrain
• 10 hours ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• 11 hours ago
'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു
Kerala
• 11 hours ago
ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന
Kerala
• 11 hours ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• 11 hours ago
പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത
Kerala
• 19 hours ago
അമ്മയെയും, ആണ് സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്
Kerala
• 19 hours ago
കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ
Kerala
• 20 hours ago
എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം
National
• 20 hours ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• 11 hours ago
സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും
Kerala
• 11 hours ago
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election
National
• 12 hours ago