HOME
DETAILS

ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ; 325 ട്രക്കുകളിലായി എത്തിച്ചത് 6,775 ടൺ സഹായം

  
Web Desk
August 23 2025 | 13:08 PM

operation chivalrous knight 3 continues uae continue supporting gazza

ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി യുഎഇ നടത്തിവരുന്ന 'ഓപ്പറേഷൻ ഷിവാൽറസ് നൈറ്റ് 3' ന്റെ ഭാ​ഗമായി കഴിഞ്ഞ ആഴ്ച നാല് വാഹന വ്യൂഹങ്ങൾ ഗസ്സയിലേക്ക് പ്രവേശിച്ചു. ഈജിപ്തിലെ റഫാ അതിർത്തിയിലൂടെയാണ് ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചത്.

76 ട്രക്കുകൾ ഉൾപ്പെട്ട ഈ വാഹന വ്യൂഹത്തിൽ 1,419 ടണ്ണിലധികം സഹായവസ്തുക്കൾ ഉണ്ടായിരുന്നു. ഇതിൽ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, താമസ സൗകര്യം ഒരുക്കാനുള്ള സാമഗ്രികൾ, ജലശുദ്ധീകരണ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അൽ അരിഷിൽ തമ്പടിച്ച യുഎഇ മാനുഷിക ദുരിതാശ്വാസ സംഘം, സഹായവസ്തുക്കളുടെ കൃത്യമായ ലോഡിങ്ങ്, റഫാ അതിർത്തി വഴിയുള്ള കൈമാറ്റം, ഗസ്സയിലെ ഗുണഭോക്താക്കൾക്ക് വിതരണം എന്നിവ ഉറപ്പാക്കി.

ഫലസ്തീൻ കുടുംബങ്ങൾക്ക് സഹായം വേഗത്തിലും കാര്യക്ഷമമായും വിതരണം ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കാൻ ദുരിതാശ്വാസ സംഘം പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

വെടിനിർത്തൽ ആരംഭിച്ചതിനുശേഷം, അതിർത്തി കവാടങ്ങൾ വീണ്ടും തുറന്നതിനു പിന്നാലെ, യുഎഇ മാനുഷിക സഹായ ശ്രമങ്ങൾ ശക്തിപ്പെടുത്തി. ഇതുവരെ 325 ട്രക്കുകളിലായി 6,775 ടൺ സഹായവസ്തുക്കൾ ​ഗസ്സയിലേക്ക് അയച്ചു. 

ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനും, നിലവിലെ സാഹചര്യങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനും, ​ഗസ്സയിലെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും യുഎഇ തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.

The United Arab Emirates has dispatched four relief convoys to Gaza as part of Operation Chivalrous Knight 3, aimed at providing critical support to the Palestinian people. The convoys entered Gaza through the Egyptian Rafah crossing, carrying essential supplies such as food, medical aid, and equipment for a water pipeline project. This effort underscores the UAE's commitment to alleviating the humanitarian crisis in Gaza and standing in solidarity with Palestinian families.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുജിസി മാതൃക പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധവും, സംഘപരിവാര്‍-ഹിന്ദുത്വ ആശയത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം; മന്ത്രി ആര്‍ ബിന്ദു

Kerala
  •  16 hours ago
No Image

മരുഭൂമി പച്ചപ്പ് ആക്കാനുള്ള സഊദി ശ്രമം വിജയം കാണുന്നു; പൊടിക്കാറ്റിലും മണൽകാറ്റിലും 53% കുറവ്

Saudi-arabia
  •  16 hours ago
No Image

അവിടെ അവൻ മെസിയേക്കാൾ വലിയ സ്വാധീനം സൃഷിടിക്കും: തുറന്ന് പറഞ്ഞ് ഇതിഹാസം

Football
  •  16 hours ago
No Image

നുഴഞ്ഞുകയറ്റം; അൽ വുസ്തയിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  16 hours ago
No Image

35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം

uae
  •  17 hours ago
No Image

46ാം വയസ്സിൽ ലോക റെക്കോർഡ്; ചരിത്രനേട്ടവുമായി അമ്പരിപ്പിച്ച് ഇമ്രാൻ താഹിർ

Cricket
  •  17 hours ago
No Image

കൊല്ലാനാണെങ്കില്‍ സെക്കന്റുകള്‍ മാത്രം മതിയെന്ന് ഭീഷണി; രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്

Kerala
  •  17 hours ago
No Image

അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നതായി യുഎഇ ഡോക്ടർമാർ

uae
  •  17 hours ago
No Image

ലോക ക്രിക്കറ്റിലേക്ക് അത്തരത്തിലൊരു ട്രെൻഡ് കൊണ്ടുവന്നത് അവനാണ്‌: സെവാഗ്

Cricket
  •  17 hours ago
No Image

മണല്‍ക്കൂനയില്‍ കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം; സഊദിയില്‍ വെള്ളം കിട്ടാതെ രണ്ടു സ്വദേശികള്‍ക്ക് ദാരുണാന്ത്യം

Saudi-arabia
  •  18 hours ago