HOME
DETAILS

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

  
Sabiksabil
July 12 2025 | 17:07 PM

Brazilian Couple in Kochi Drug Smuggling Case 70 Cocaine Capsules Recovered Over 30 Still in Body

 

എറണാകുളം: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) കസ്റ്റഡിയിൽ എടുത്ത ബ്രസീൽ ദമ്പതിമാർ വിഴുങ്ങിയത് കൊക്കെയ്ൻ ഗുളികകളെന്ന് സ്ഥിരീകരിച്ചു. സാവോപോളയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ ലൂക്കാസ്, ബ്രൂണ ദമ്പതിമാരാണ് പിടിയിലായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ നിന്ന് ഇതുവരെ 70 ഗുളികകൾ പുറത്തെടുത്തു. ഏകദേശം 10 കോടി രൂപയിലേറെ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇവർ കടത്താൻ ശ്രമിച്ചതെന്ന് ഡിആർഐ വൃത്തങ്ങൾ അറിയിച്ചു.

കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലൂക്കാസിനെയും ഭാര്യ ബ്രൂണയെയും ഡിആർഐ പിടികൂടിയത്. വിമാനത്താവളത്തിൽ നിന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ശരീരത്തിൽ മയക്കുമരുന്ന് ഗുളികകൾ ഉള്ളതായി കണ്ടെത്തി. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 70 ഗുളികകൾ പുറത്തെടുത്തെങ്കിലും, ഏകദേശം 30-ലധികം ഗുളികകൾ ഇനിയും പുറത്തെടുക്കാനുണ്ടെന്നാണ് വിവരം.

തിരുവനന്തപുരത്ത് ലഹരിമരുന്ന് എത്തിക്കുകയായിരുന്നു ദമ്പതിമാരുടെ ലക്ഷ്യം. തിരുവനന്തപുരത്ത് ഹോട്ടൽ റൂം ബുക്ക് ചെയ്തതിന്റെ വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി ലഹരി കൈമാറ്റം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. ദമ്പതിമാരുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ ഡിആർഐ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു വരികയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

A Brazilian couple, Lucas and Bruna, was detained at Kochi International Airport by the DRI for smuggling cocaine. They allegedly swallowed 70 cocaine capsules, valued at over ₹10 crore, intended for delivery in Thiruvananthapuram. The couple was hospitalized, where 70 capsules were recovered, with around 30 more yet to be extracted



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  14 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  15 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  15 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  16 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  16 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  17 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  17 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  17 hours ago