
അസമില്‍ മുസ്ലിം വോട്ട് ഭിന്നിക്കുമെന്ന് ഉറപ്പായി; തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എഐയുഡിഎഫ്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (The All India United Democratic Front - AIUDF) തനിച്ച് മത്സരിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെ 35 സീറ്റുകളില്‍ സ്വതന്ത്രമായി മത്സരിക്കുമെന്ന് എ.ഐ.യു.ഡി.എഫ് എം.എല്‍.എ അമീനുല്‍ ഇസ്ലാം പ്രഖ്യാപിച്ചു. പ്രസിഡന്റ് മൗലാനാ ബദ്‌റുദ്ദീന്‍ അജ്മലുമായും (Badruddin Ajmal) മറ്റ് എം.എല്‍.എമാരുമായും നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ ഒരു സഖ്യത്തിനും ശ്രമിക്കുന്നില്ല- അദ്ദേഹം പറഞ്ഞു. അതേസമയം, ഒന്നിച്ചുപോരാടാനുള്ള ഓഫറുമായി കോണ്‍ഗ്രസ് മുന്നോട്ടുവന്നാല്‍ ഭാവിയില്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചന നല്‍കി.
'ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു പാര്‍ട്ടിക്കും ബി.ജെ.പിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഗൗരവമായി ചിന്തിക്കുകയാണെങ്കില്‍ ഞങ്ങള്‍ അത് പരിഗണിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ ബംഗാളിലെ മുസ്ലിംകള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള എ.ഐ.യു.ഡി.എഫ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ധുബ്രി, ബാര്‍പേട്ട, നൗഗാവ് തുടങ്ങിയ ജില്ലകളില്‍ ആണ് പ്രധാനമായും മത്സരിക്കുക. നേരത്തെ ഒന്നിലധികം തവണ കോണ്‍ഗ്രസുമായി സഖ്യംചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രം അത്തര്‍ വ്യാപാരികൂടിയായ ബദ്‌റുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിക്കുണ്ട്. അതേസമയം, തനിച്ച് മത്സരിക്കാനുള്ള തീരുമാനവുമായി എ.ഐ.യു.ഡി.എഫ് മുന്നോട്ടുപോകുകയാണെങ്കില്‍ അസമിലെ മുസ്ലിം വോട്ട് ഭിന്നിക്കുമെന്ന് ഉറപ്പാണ്. 35 ശതമാനമാണ് സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ.
കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളായ എ.ജി.പി, യു.പി.പി.എല്‍ എന്നിവയും ചേര്‍ന്ന് 75 സീറ്റുകള്‍ നേടിയാണ് അധികാരത്തിലേറിയത്. കോണ്‍ഗ്രസ് 29 സീറ്റുകള്‍ നേടിയപ്പോള്‍ എ.ഐയു.ഡി.എഫ് 16 ഇടത്തും വിജയിച്ചു. ആകെ 126 സീറ്റുകളുള്ള അസമില്‍ 64 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
The All India United Democratic Front (AIUDF) on Friday has announced its decision to contest 35 out of the total 126 seats independently in the upcoming Assam Assembly elections. AIUDF MLA Aminul Islam confirmed the decision, saying that the party will not form any alliance as of now.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്പൈഡർമാൻ വേഷം ധരിച്ച് റോഡിൽ അഭ്യാസപ്രകടനം; യുവാവിന് 15000 രൂപ പിഴയിട്ട് പൊലിസ്
National
• 16 days ago
ദുബൈ വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും; ഗതാഗത തിരക്ക് കുറയ്ക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ആർടിഎ
uae
• 16 days ago
ഒമാനിലെ ആഡംബര വസതി വിറ്റുപോയത് 45 കോടി രൂപയ്ക്ക്
Business
• 16 days ago
നിബന്ധനകള്‍ ഹമാസ് അംഗീകരിച്ചിട്ടും ഇസ്‌റാഈല്‍ വഴങ്ങിയില്ല, ഗസ്സയില്‍ ഏഴ് വെടിനിര്‍ത്തല്‍ കരാറുകള്‍ നെതന്യാഹു അട്ടിമറിച്ചതായി റിപ്പോര്‍ട്ട്
International
• 16 days ago
മദീനയിൽ ഹാഷിഷ് വിൽപന നടത്തിയയാൾ അറസ്റ്റിൽ
Saudi-arabia
• 16 days ago
ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിൽ ഏറ്റവും അസ്വസ്ഥൻ ആ താരമായിരിക്കും: ഡിവില്ലിയേഴ്സ്
Cricket
• 16 days ago
രാഹുല്‍ രാജിവെക്കണമെന്ന നിലപാടില്‍ കെ.പി.സി.സി പ്രസിഡന്റും; ഹൈക്കമാന്‍ഡിനെ അറിയിച്ചു
Kerala
• 16 days ago
എയർടെൽ സേവനങ്ങൾ തടസ്സപ്പെട്ടു; അരമണിക്കൂറിൽ ലഭിച്ചത് 6000 പരാതികൾ; കേരളത്തിലും സേവനങ്ങൾ തടസ്സപ്പെട്ടു
latest
• 16 days ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: മെസി
Football
• 16 days ago
ദോഫാറിൽ ഓപ്പൺ-ടോപ്പ് ബസ് ടൂറുകൾ ആരംഭിച്ച് മുവാസലാത്ത്
latest
• 16 days ago
നിരന്തരമായി മോശം സന്ദേശങ്ങള്‍ അയച്ചു, ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്.ഐമാര്‍
Kerala
• 16 days ago
വീടിന്റെ വാതിൽ തുറക്കാൻ കഴിയുന്നില്ല, സഹായത്തിനായി യുവതി പൊലിസിനെ വിളിച്ചു; ആ ഒരു കോൾ കൊണ്ട് കിട്ടിയത് 5000 ദിർഹം പിഴയും നാടുകടത്തലും; സംഭവമിങ്ങനെ
uae
• 16 days ago
റോഡ് മുറിച്ചു കടക്കവേ മിനി ട്രക്ക് തള്ളിമറിച്ചിട്ട് ആന; 'ഓര്‍മപ്പെടുത്തലാണെന്ന മുന്നറിയിപ്പുമായി മുന്‍ ഐഎഫ്എസ് ഓഫിസര്‍'
Kerala
• 16 days ago
ടി-20യിലെ വമ്പൻ നേട്ടത്തിനരികെ സഞ്ജു; ഏഷ്യ കപ്പിൽ കാത്തിരിക്കുന്നത് പുത്തൻ നാഴികക്കല്ല്
Cricket
• 16 days ago
മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന്
National
• 16 days ago
ട്രംപിന്റെ വിശ്വസ്തന് ഇന്ത്യയിലെ പുതിയ യു.എസ് അംബാസഡര്‍
National
• 16 days ago
ഗണിത ബിരുദ വിദ്യാർഥികൾ പുരാതന ഭാരതീയ ഗണിതം പഠിക്കണമെന്ന് യു.ജി.സി
Kerala
• 16 days ago
പൂനെയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗിയായ ഭര്‍ത്താവും ദാതാവായ ഭാര്യയും മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
National
• 16 days ago
ഇനി അഭ്യാസം പിഴ അടച്ചിട്ട് മതി; അപകടകരമായ ഡ്രൈവിങ്ങ് ജിസിസി പൗരന് 5,000 ദിർഹം പിഴ ചുമത്തി, മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കും
uae
• 16 days ago
ഇനിയും സംരക്ഷിച്ചാല്‍ തിരിച്ചടിയാകുമെന്ന് ആശങ്ക, രാഹുലിന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളിലും സമ്മര്‍ദ്ദമെന്ന് സൂചന; ചെന്നിത്തലയും വി.ഡി സതീശനുമുള്‍പെടെ കൈവിട്ടു?
Kerala
• 16 days ago
മലപ്പുറത്ത് വിദ്യാര്‍ഥിയുടെ വിരല്‍ ബസിനുള്ളില്‍ കുടുങ്ങി; അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്
Kerala
• 16 days ago