
ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികലുടെ തിരിച്ചടി. ഗസ്സയില്‍ വിവിധയിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണങ്ങളില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇന്ന മാത്രം അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റെന്നാണ് ഹമാസ് വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മൂന്ന് ഏറ്റുമുട്ടലുകളിലായി അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു- ഹമാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തീരദേശ മേഖലയുടെ വടക്കന്‍ ഭാഗത്തുണ്ടായ പ്രത്യക്രമണത്തിലാണ് ഒരു സൈനികന് പരുക്കേറ്റത്. മറ്റുള്ളവര്‍ക്ക് തെക്കു ഭാഗത്തുവെച്ചുമാണ് പരുക്കേറ്റതെന്ന് ഇസ്‌റാഈല്‍ ടൈംസ് വിശദീകരിക്കുന്നു.വേറെ രണ്ട് സൈനികര്‍ക്ക് നിസ്സാര പരിക്കേറ്റെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗുരുതരമായി പരുക്കേറ്റ നാല സൈനികരേയും ആശുപത്രയിലേക്ക് മാറ്റിയിരിക്കുകയാണ്.
തെക്കന്‍ ഖാന്‍യൂനിസില്‍ മുഖാമുഖമുള്ള ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്നും ഹമാസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസ് പോരാളികളുടെ ബോംബാക്രമണങ്ങളില്‍ അധിനിവേശകരുടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി ഇസ്‌റാഈലി മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുരങ്കങ്ങളില്‍ നിന്ന് തീര്‍ത്തു അപ്രതീക്ഷിതമായുള്ള പ്രത്യാക്രമണങ്ങളാണ് ഹമാസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഖാന്‍ യൂനിസിലെ അബുഹദാഫ് പ്രദേശത്ത് സയണിസ്റ്റ് സേനയുടെ ഒരു വഹനം പോരാളികള്‍ തകര്‍ത്തു.
അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്. ശനിയാഴ്ച ഗസ്സയിലുടനീളം നടത്തിയ ആക്രമണങ്ങളില്‍ 110 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 34 പേര്‍ സഹായവിതരണ കേന്ദ്രത്തിന് മുന്നില്‍ വരിനില്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ടത്.
മധ്യ ഗസ്സയിലെ ദെയ്ര്‍ അല്‍ ബലാഹില്‍ സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. ദക്ഷിണ ഗസ്സയിലെ ഖാന്‍ യൂനുസില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.
ഗസ്സയിലെ തീവ്രവാദികളുടെ 250 ഓളം കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയെന്നാണ് ഭക്ഷണത്തിനായി വരിനില്‍ക്കുന്നവര്‍ക്കേ നേരെയുള്ള ഈ ക്രൂരതയെ ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.
2023 ഒക്ടോബറിനുശേഷം ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ വംശഹത്യാ ആക്രമണങ്ങളില്‍ 57,882 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,38,095 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഗസ്സക്ക് പുറമേ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ഇസ്‌റാഈല്‍ കടന്നുകയറ്റം വര്‍ധിച്ചിട്ടുണ്ട്. ജറീക്കോക്ക് സമീപം ഷല്ലാലത്തുല്‍ ഔജയില്‍ ഇസ്‌റാഈലി കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ താമസസ്ഥലങ്ങളിലേക്ക് അതിക്രമിച്ചുകയറി. വീടുകള്‍ കയ്യേറിയും പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ചും ഇസ്‌റാഈല്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജനജീവിതം കൂടുതല്‍ നരകതുല്യമാക്കിക്കൊണ്ടിരിക്കുകയാണ്.
Hamas launched a series of counterattacks across Gaza, inflicting heavy damage and injuring several Israeli soldiers. At least five were seriously injured in separate confrontations. Meanwhile, Israeli airstrikes killed 110 Palestinians on Saturday, including women and children.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 7 hours ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 14 hours ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 15 hours ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 15 hours ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 15 hours ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 16 hours ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 16 hours ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 16 hours ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 17 hours ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 17 hours ago
ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'
International
• 17 hours ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 17 hours ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 17 hours ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 18 hours ago
തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ
National
• 19 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 19 hours ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 20 hours ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 20 hours ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 18 hours ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 19 hours ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 19 hours ago