HOME
DETAILS

ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ

  
Web Desk
July 15, 2025 | 12:27 PM

Bengaluru Student Raped Two Teachers and Friend Arrested

 

ബെംഗളൂരു: രാജ്യത്തെ വിദ്യാർത്ഥിനികൾക്ക് നേരെയുള്ള പീഡനങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. റിപ്പോർട്ട് ചെയ്യുന്ന കേസുകളിലധികവും  ഇരയുമായി മുൻപരിചയമുള്ളവരാണെന്നത് കേസിന്റെ ​ഭീകരതയും ​ഗൗരവും വ്യക്തമാക്കുന്നു. ഒടുവിലായി ബെംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയാവുകയും, ബ്ലാക്ക്‌മെയിൽ ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് പുറത്ത് വന്ന ഞെട്ടിപ്പിക്കുന്ന സംഭവം. വിദ്യാർഥിനിയുടെ പരാതി പ്രകാരം രണ്ട് അധ്യാപകരെയും അവരുടെ സുഹൃത്തിനെയും പൊലിസ് അറസ്റ്റ് ചെയ്തു. ഭൗതികശാസ്ത്ര അധ്യാപകനായ നരേന്ദ്രൻ, ജീവശാസ്ത്ര അധ്യാപകനായ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് പൊലിസ് പിടിയിലായത്.

അക്കാദമിക് കുറിപ്പുകൾ പങ്കുവെക്കാനെന്ന വ്യാജേന ആദ്യം വിദ്യാർത്ഥിനിയെ നരേന്ദ്രൻ സമീപിക്കുകയും തുടർന്ന്, നിരന്തരം സന്ദേശങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് സുഹൃത്ത് അനൂപിന്റെ ബെംഗളൂരുവിലെ വീട്ടിലേക്ക് വിദ്യാർഥിനിയെ വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് ബലാത്സംഗത്തിനിരയാക്കുകയും വിവരം പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

നരേന്ദ്രനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് മറ്റൊരു അധ്യാപകനായ സന്ദീപ് അവളെ ബ്ലാക്ക്‌മെയിൽ ചെയ്തു. എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും തുടർന്ന്, അനൂപിന്റെ വീട്ടിൽ വെച്ച് സന്ദീപ് വിദ്യാർത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയതായും പരാതിയിൽ പറയുന്നു. പിന്നീട് തന്റെ വീട്ടിലേക്ക് വിദ്യാർത്ഥിനി പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കാണിച്ച് ഇവരുടെ സുഹൃത്ത് അനൂപ് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

മാനസികമായി തകർന്ന വിദ്യാർത്ഥിനി, മാതാപിതാക്കൾ ബെംഗളൂരുവിൽ സന്ദർശനത്തിനെത്തിയപ്പോൾ സംഭവം തുറന്നുപറഞ്ഞു. കുടുംബം കർണാടക സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചതിനെ തുടർന്ന്, മാറത്തഹള്ളി പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, പൊലിസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കേസിൽ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിലെ കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശിയായ പരമാനന്ദ് ടോപ്പാനുവാർ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ ഞെട്ടിക്കുന്ന സംഭവവും.

മറ്റൊരു കോളേജിൽ നിന്ന് കൗൺസിലിംഗിനായി ഐഐഎമ്മിൽ എത്തിയ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. പൊലീസ് വിശദീകരിക്കുന്നതനുസരിച്ച്, ഐഐഎമ്മിൽ എത്തിയപ്പോൾ പരിചയപ്പെട്ട പരമാനന്ദ്, വിദ്യാർത്ഥിനിയെ കൗൺസിലിംഗ് വേദിയിലേക്ക് കൊണ്ടുപോകാമെന്ന വ്യാജേന ബോയ്സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിസിറ്റേഴ്സ് ബുക്കിൽ പേര് രേഖപ്പെടുത്താതെ അകത്തേക്ക് കടത്തിയത് സംശയം ജനിപ്പിച്ചെങ്കിലും അത് അവഗണിക്കപ്പെട്ടുവെന്ന് വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകി.

ഹോസ്റ്റലിനുള്ളിൽ വച്ച് യുവാവ് വിദ്യാർത്ഥിനിക്ക് പിസയും വെള്ളവും നൽകി. ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിവീണ വിദ്യാർത്ഥിനിയെ പരമാനന്ദ് പീഡിപ്പിച്ചതായാണ് പരാതി. ബോധം വീണ്ടെടുത്ത വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ നിന്ന് രക്ഷപ്പെടുകയും സുഹൃത്തിനോട് വിവരം പങ്കുവെക്കുകയും ചെയ്തതോടെയാണ് പുറം ലോകം വിവരം അറിയുന്നത്.

 

In Bengaluru, a college student was raped and blackmailed by two teachers, Narendra and Sandeep, and their friend Anoop. The accused, employed at a private college, lured the victim under the pretext of sharing academic notes, assaulted her, and used photos, videos, and CCTV footage to threaten her. The survivor confided in her parents, who approached the Karnataka State Women’s Commission, leading to a police complaint. The three were arrested and presented in court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിസിനസുകാരിയെ 'മീറ്റിങ്' വാഗ്ദാനത്തോടെ വിളിച്ചുവരുത്തി തോക്കിന്‍മുനമ്പില്‍ നഗ്നയാക്കി നിർത്തി വീഡിയോ പകർത്തി; മുംബൈയിൽ ഫാർമ സ്ഥാപകനെതിരെ ഗുരുതര പരാതി

crime
  •  9 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു; ഡിജിറ്റൽ രേഖകൾ ഹാജരാക്കി

Kerala
  •  9 days ago
No Image

ഒരു പവന് വേണ്ടി കൊലപാതകം'; ലിവിംഗ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തി മുങ്ങി, മറ്റൊരു വിവാഹം കഴിച്ച് സുഖജീവിതം നയിച്ച പ്രതി പിടിയിൽ

crime
  •  9 days ago
No Image

ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ വാക്കത്തിയുമായി പാഞ്ഞെത്തി കൊലവിളി

Kerala
  •  9 days ago
No Image

ഞെട്ടിച്ച് 'ഒച്ച് മോഷണം'; ക്രിസ്മസ് ഡെലിവറിക്ക് വെച്ച 93 ലക്ഷം രൂപയുടെ ഒച്ചുകൾ ഫ്രാൻസിൽ മോഷ്ടിക്കപ്പെട്ടു

crime
  •  9 days ago
No Image

രാവിലെ ഡേറ്റിങ്, വൈകീട്ട് വിവാഹം: ഒരു മാസത്തിനുള്ളിൽ 30 ലക്ഷം രൂപയോടെ ഭാര്യയുടെ ഒളിച്ചോട്ടം; ആകെ തകർന്ന് യുവാവ്

crime
  •  9 days ago
No Image

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ കാണാനില്ല; വീട്ടിൽ നിന്നും കുട്ടി ഒറ്റയ്ക്ക് ഇറങ്ങി നടന്നത് മൂന്ന് കിലോമീറ്റർ

Kerala
  •  9 days ago
No Image

മലയാളി വെറ്ററിനറി വിദ്യാർത്ഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 days ago
No Image

അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി ഭർത്താവ്; മൃതദേഹത്തിനരികിൽ നിന്ന് സെൽഫിയെടുത്ത് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്

crime
  •  9 days ago
No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ സമയം നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല, ഡിസംബർ ആറിനകം ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശം

Kerala
  •  9 days ago