HOME
DETAILS

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

  
Sudev
July 13 2025 | 07:07 AM

Lionel Messi Create a Historical Record in Major League Soccer

മേജർ ലീഗ് സോക്കറിൽ വിജയകുതിപ്പ് തുടർന്ന് ഇന്റർ മയാമി. ഇന്ന് നടന്ന മത്സരത്തിൽ നാഷ്വല്ലക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തകർപ്പൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടി ഇരട്ട ഗോൾ നേടി ലയണൽ മെസി മിന്നും പ്രകടനമാണ് പുറത്തെടുത്തത്.

ഈ ഇരട്ട ഗോളോടെ മേജർ ലീഗ് സോക്കറിൽ മറ്റൊരു താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡ് ആണ് മെസി  സ്വന്തമാക്കിയത്. എംഎൽഎസിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ രണ്ട് ഗോളുകൾ നേടുന്ന ആദ്യ താരമായാണ് മെസി മാറിയത്. ഇതിന് മുമ്പ് മോൺഡ്രിയലിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും കൊളംബസിനെതിരെയും ന്യൂ ഇംഗ്ലണ്ടിനെതിരെയുമാണ് മെസി ഇരട്ട ഗോളുകൾ നേടിയത്. 

മത്സരത്തിന്റെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ആയിരുന്നു മെസി ഗോളുകൾ നേടിയത്. മത്സരത്തിൽ 17, 62 എന്നീ മിനിറ്റുകളിൽ ആയിരുന്നു മെസിയുടെ ഗോളുകൾ പിറന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഹാരി മുക്താറിന്റെ വകയാണ് നാഷ്വെല്ലയുടെ ആശ്വാസ ഗോൾ പിറന്നത്. 

മത്സരത്തിൽ ബോൾ പൊസഷന്റെ കാര്യത്തിലും ഷോട്ടുകളും എണ്ണത്തിലും മെസിയും സംഘവും ആണ് മുന്നിട്ട് നിന്നത്. 54 ശതമാനം ബോൾ പൊസഷൻ നെടിയ ഇന്റർ മയാമി ഒമ്പത് ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ അഞ്ചു ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. 

നിലവിൽ മേജർ ലീഗ് സോക്കറിന്റെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്റർ മയാമി. 19 മത്സരങ്ങൾ പിന്നിട്ടപ്പോൾ 11വിജയവും അഞ്ച് സമനിലയും മൂന്ന് തോൽവിയും അടക്കം 38പോയിന്റാണ് ഇന്റർ മയാമിയുടെ കൈവശമുള്ളത്. മേജർ ലീഗ് സോക്കറിൽ ജൂലൈ 17ന് സിൻസിനാറ്റി എഫ്‌സിക്കെതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. 

Lionel Messi Create a Historical Record in Major League Soccer



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  15 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  15 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  16 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  16 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  17 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  17 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  17 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  17 hours ago