HOME
DETAILS

കുഞ്ഞിച്ചേനകള്‍ നമുക്ക് വീട്ടില്‍ തന്നെ നടാം- എട്ടു മാസം കൊണ്ട് വിളെവെടുക്കാം 

  
Laila
July 13 2025 | 09:07 AM

Grow Yam at Home  Everything You Need to Know About Cultivating Chena

 

നമ്മുടെ ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്ന കിഴങ്ങുവര്‍ഗത്തില്‍ പെട്ട പച്ചക്കറിയാണ് ചേന. മലയാളികളുടെ ആഹാരത്തില്‍ ചേനയ്ക്കുള്ള പങ്കും വലുതാണ്. സാമ്പാര്‍, അവിയല്‍, എരിശ്ശേരി, മെഴുക്കുപുരട്ടി, കാളന്‍ തുടങ്ങി സ്വാദിഷ്ടമായ കറികളിലെല്ലാം ഒഴിച്ചു കൂടാനാവാത്തവയാണ് ചേന. ഈ ചേന നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്.  ചെറു ചേനയാക്കി നമുക്ക് തന്നെ വിളവെടുക്കാവുന്നതുമാണ്. 

എന്താണ് വേണ്ടത്

ചേനകൃഷിക്കു വേണ്ടത് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ്.  ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളാണ്. 8 മാസം കഴിഞ്ഞാല്‍ വിളവെടുക്കാവുന്നതുമാണ്. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഡിസംബര്‍ മാസാവസാനത്തോടെ ചേന നടാവുന്നതാണ്.

വിളവെടുക്കുമ്പോള്‍ ശരാശരി ഒരു കിലോഗ്രാം തൂക്കമുള്ള ചേനകള്‍ ആണെങ്കില്‍ അത് മുറിക്കാതെ തന്നെ നിങ്ങള്‍ക്ക് ഷോപ്പിങ് കാര്‍ട്ടില്‍ ഇടാന്‍ പറ്റുന്നതാണ്. അതിനായി എന്താണ് ചെയ്യേണ്ടത്.

 

chenA.jpg

ചേന വിളവെടുക്കുമ്പോള്‍ ലഭിക്കുന്ന ചെറുവിത്തുകളില്‍ 100 ഗ്രാം എങ്കിലുമുള്ളവ വേണം തിരഞ്ഞെടുക്കാന്‍. ഒന്നരയടി ആഴത്തില്‍ ചാലുകീറി നന്നായി ചാണകപ്പൊടിയും ചാമ്പയും എല്ലുപൊടിയും അല്‍പം വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് മണ്ണ് നന്നായി അറിഞ്ഞ് മേല്‍മണ്ണ് ചാലിലേക്ക് തിരിച്ചിട്ട് 100 ഗ്രാം വീതമുള്ള ചേന വിത്തുകള്‍ ഒരടി അകലത്തിലാണ് നടേണ്ടത്.

അതിനു മുകളില്‍ നന്നായി കരിയിലകള്‍ ഇട്ട് ചാല് മണ്ണിട്ടുമൂടിക്കൊടുക്കുക. മണ്ണ് കൈകൊണ്ട് നന്നായി അമര്‍ത്തുക. മുളച്ച് ഒരു മാസം കഴിഞ്ഞ് മണ്ണ് ചെറുതായി ചിക്കി ചെറിയ അളവില്‍ ചേര്‍ത്ത് മണ്ണടിപ്പിക്കുകയും വേണം.

 

che.avif

7 മാസം കഴിയുമ്പോള്‍ വിളവെടുത്തു തുടങ്ങാവുന്നതാണ്. രണ്ട് വരികള്‍ തമ്മിലും വരിയിലെ രണ്ട് ചേനകള്‍ തമ്മിലും ഒരടി അകലം നല്‍കിയാല്‍ മതിയാവും. ഇത്തരത്തില്‍ ഒരു സെന്റില്‍ നാനൂറോളം ചേനവിത്തുകള്‍ നടാവുന്നതാണ്. ഏതാണ്ട് 300 കിഗ്രാം ചേനയോളം നിങ്ങള്‍ക്ക് വിളവെടുക്കാം. നല്ല വിലയില്‍ നിങ്ങള്‍ക്കു വില്‍ക്കുകയും ചെയ്യാം. 

മീലി മുട്ടകളാണ് ചേനയുടെ പ്രധാനപ്പെട്ട ശത്രു. ഇവ വിത്ത് സംഭരിക്കുമ്പോഴും പ്രശ്‌നമാവാറുണ്ട്. ഇവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനായി നടുന്നതിനു മുമ്പ് വിത്ത് 0.02 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫ്‌സ് ലായനിയില്‍ 10 മിനിറ്റ്‌നേരം മുക്കിവച്ചാല്‍ മതിയാവും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  14 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  15 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  15 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  16 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  16 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  17 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  17 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  17 hours ago