HOME
DETAILS

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

  
Farzana
July 13 2025 | 09:07 AM

Kerala Governor Justifies Student Padapuja on Guru Purnima Cites Indian Cultural Tradition

തിരുവനന്തപുരം: ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ പാദപൂജ ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് ഗവര്‍ണറുടെ ന്യായീകരണം. അതില്‍ തെറ്റില്ലെന്നും  ചിലര്‍ അതിനെ എതിര്‍ക്കുകയാണെന്നും ആര്‍ലേക്കര്‍ ചൂണ്ടിക്കാട്ടി. ബാലഗോകുലത്തിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് കേരള ഗവര്‍ണറുടെ പ്രതികരണം.

ഗുരുപൂജയെ എതിര്‍ക്കുന്നത് പൈതൃകം കുട്ടികളെ പഠിപ്പിക്കാത്തവരാണ്. കുട്ടികള്‍ സനാതന ധര്‍മവും പൂജയും സംസ്‌കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റ്. സ്‌കൂളുകളില്‍ ഗുരുപൂജ നടത്തിയതില്‍ എന്താണ് തെറ്റ്- ഗവര്‍ണര്‍ ചോദിച്ചു.

 ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടതെന്ന് പറഞ്ഞ ഗവര്‍ണര്‍ ഈ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവുമാണ് ഗുരുപൂജയെന്നും കൂട്ടിച്ചേര്‍ത്തു. ഗുരുപൂര്‍ണിമദിനത്തില്‍ സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വിവാദമായിരുന്നു. 
 വിഷയത്തില്‍ വിവിധ യുവജനസംഘടനകളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കാസര്‍കോട് ബന്തടുക്കയിലെ ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയില്‍ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ ആന്‍ഡ് സൈനിക സ്‌കൂളിലുമാണ് ഗുരുപൂര്‍ണിമയുടെ ഭാഗമായി 'ആചാരം' നടന്നത്. 

കാസര്‍കോട് വ്യാഴാഴ്ച രാവിലെ വ്യാസജയന്തി ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിന്റെ സമീപ പ്രദേശങ്ങളിലെ, സര്‍വിസില്‍നിന്ന് വിരമിച്ച 30 അധ്യാപകര്‍ക്ക് കുട്ടികളെക്കൊണ്ട് 'പാദ പൂജ' ചെയ്യിക്കുകയായിരുന്നു. വിദ്യാലയ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍ അംഗമായ ബി.ജെ.പി നേതാവായിരുന്നു പരിപാടിയിലെ അധ്യക്ഷന്‍.

മാവേലിക്കര സ്‌കൂളില്‍ രക്ഷിതാക്കളായ 101 ഗുരുക്കന്മാരെയാണ് കുട്ടികളെക്കൊണ്ട് 'പാദ പൂജ' ചെയ്യിച്ചത്. ഗുരുക്കന്മാര്‍ക്ക് പൊന്നാടയും ഭഗവത് ഗീതയും നല്‍കുകയും ചെയ്ത ചടങ്ങ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു നടന്നത്. ശ്രീശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി പന്മന ക്യാമ്പസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി. വിജയലക്ഷ്മിയാണ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തത്.

കണ്ണൂൂരിലെ സ്‌കൂളിലും സമാന സംഭവം നടന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. കണ്ണൂര്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് പാദപൂജ നടത്തിയത്. ഇവിടേയും ഗുരുപൂര്‍ണിമാഘോഷത്തിന്റെ പേരിലാണ് കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദപൂജ ചെയ്യിച്ചത്. അധ്യാപകരും പൂര്‍വാധ്യാപകന്റെ കാല്‍ കഴുകി.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും പൊലിസിനോടും വിശദീകരണം തേടുകയും വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പ്രതിഷേധം അറിയിച്ചു. അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ വിഷയത്തെ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

 

Kerala Governor Arif Mohammed Khan defended students performing 'padapuja' (feet worship) in schools on Guru Purnima, stating it reflects Indian cultural values. Speaking at a Balagokulam event, he dismissed criticism, saying it's part of tradition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  a day ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  a day ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago