HOME
DETAILS

വീടിന്റെ ആംബിയന്‍സ് ഒന്നു മാറ്റണമെന്ന് തോന്നുന്നുണ്ടോ..? എങ്കില്‍ ഈ വാള്‍പേപ്പര്‍ ഡിസൈനുകള്‍ പരീക്ഷിച്ചു നോക്കൂ

  
Laila
July 13 2025 | 09:07 AM

Transform Your Walls on a Budget  Stunning Wallpaper Ideas for a Beautiful Home

 

വീട് എപ്പോഴും മനോഹരമായിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഏവരും. എന്നാല്‍ ഇങ്ങനെ അലങ്കരിക്കാന്‍ ഒരുപാട് ചെലവു വരും എന്നതാണ് പലരുടെയും ധാരണ. എന്നാല്‍ അങ്ങനെയല്ല, വളരെ ചെലവു കുറച്ചു കൊണ്ട് തന്നെ നമുക്ക് വീടിനുളളിലെ ആംബിയന്‍സ് മൊത്തത്തില്‍ മാറ്റിയെടുക്കാന്‍ സഹായിക്കും. ചുമരുകള്‍ തന്നെയാണ് അതിന്റെ മികച്ച ഉദാഹരണങ്ങള്‍. ഒഴിഞ്ഞു കിടക്കുന്ന ചുമരുകള്‍ നിങ്ങള്‍ക്ക് മനോഹരമാക്കാന്‍ സാധിക്കും. ഏതൊക്കെ തരത്തിലുള്ള വാള്‍പേപ്പറുകളാണ് ചുമരുകള്‍ക്ക് നല്‍കാന്‍ പറ്റുക എന്നു നോക്കാം. 

 

save.webp

ട്രോപ്പിക്കല്‍ വാള്‍ പേപ്പര്‍

ഈന്തപ്പനയോലകളും വാഴയിലകളും കാട്ടു പച്ച കളറും നിറഞ്ഞതാണ് ട്രോപ്പിക്കല്‍ വാള്‍ പേപ്പര്‍ ഡിസൈന്‍. പുതുമ നിറഞ്ഞ ഈ വാള്‍പേപ്പര്‍ വീടിനകം മനോഹരവും പ്രകൃതിദത്ത ഊര്‍ജവും നല്‍കുന്നതാണ്. ലിവിങ് റൂം പ്രവേശന കവാടം തുടങ്ങിയടത്തൊക്കെയാണ് ഇവ നല്‍കേണ്ടത്. ഇതില്‍ തന്നെ പലതരത്തിലുള്ള ഡിസൈനുകള്‍ ലഭ്യമാണ്. നിങ്ങള്‍ക്കിടഷ്ടമുള്ളതു തിരഞ്ഞെടുക്കാം. 

 

art.jpg

 

ഹെറിറ്റേജ് വാള്‍പേപ്പര്‍

പുരാതന ചുവര്‍ചിത്രകല, മിനിയേച്ചര്‍ പെയിന്റിങ് എന്നിവയില്‍ നിന്നുള്‍ക്കൊണ്ടാണ് ഹെറിറ്റേജ് വാള്‍പേപ്പറിന്റെ രൂപാന്തരം. ഇത് നിങ്ങളുടെ ചുമരുകളെ കഥകാരന്‍മാരാക്കുന്നതാണ്. പുരാണ രൂപങ്ങള്‍, പഴയ ചരിത്രങ്ങള്‍, കൈകൊണ്ടുവരച്ച പ്രതിരൂപങ്ങള്‍ എന്നിവയൊക്കെ ഇതിലുണ്ടായിരിക്കും. വീടിനുള്ളിലെ ഇടനാഴികള്‍ ഡൈനിങ് ഏരിയ എന്നിവയൊക്കെ ഈ ഡിസൈനിങ്ങില്‍ കാണാവുന്നതാണ്. 

 

heri.avif

ഷീന്‍വാസെറി വാള്‍പേപ്പര്‍

ഇതിന്റെ രൂപാന്തരം ഷീന്‍വാസെറി കലയില്‍ നിന്നുമാണ്. എന്നാലും ഇതില്‍ മയിലുകളെയും പൂക്കുന്ന മരങ്ങളെയും പടരുന്ന വള്ളികളെയും കാണാവുന്നതാണ്. റൊമാന്റിക് ആംബിയന്‍സ് ആഗ്രഹിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് വളരെയധികം ഇഷ്ടമാവും. കിടപ്പുമുറിയിലും മറ്റും നിങ്ങള്‍ക്കിത് വച്ച് ഡിസൈന്‍ ചെയ്യാവുന്നതാണ്. 

 

sibi.jpg

ഫോക് ഇന്‍സ്പയേര്‍ഡ് വാള്‍ പേപ്പര്‍

 നാടോടി സംസ്‌കാരത്തെ അനുസ്മരിക്കുന്ന വിധമാണ് ഈ വാള്‍പേപ്പര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കളിമണ്ണ്, ബീജ് പാലറ്റുകള്‍ എന്നിവയും ഉപയോഗിച്ചിരിക്കുന്നു. മണ്ണിന്റെ നിറവും മിനിമല്‍ ലുക്കും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. പഠിക്കാനിരിക്കുന്ന മുറികളിലും പൂജ മുറിയിലും ലിവിങ് റൂമിലുമൊക്കെ ഈ ഡിസൈന്‍ നല്‍കി നോക്കൂ സൂപ്പറായിരിക്കും. 

 

rith.jpg

സീപ്പിയ വിന്റേജ് 

ഗോള്‍ഡന്‍ അവര്‍ ലൈറ്റില്‍ നിന്നുള്ള പ്രചോദനമാണ് ഈ ഡിസൈനിനുള്ളത്. വാം, ആംബര്‍-ബ്രൗണ്‍ നിറങ്ങള്‍ മനോഹരമായ ഓര്‍മകളെ അനുസ്മരിപ്പിക്കുന്നു. കിടപ്പുമുറി, ഓഫിസ് തുടങ്ങിയ സ്ഥലങ്ങളില്‍  ഈ ഡിസൈന്‍ നല്‍കിയാല്‍ അതിമനോഹരമായിരിക്കും. 

 

 

Everyone loves a beautiful home, but many assume that home decor must be expensive. The truth is, with just a few smart choices—especially when it comes to walls—you can completely revamp the ambience of your house without spending much. Bare or dull walls can be turned into statement pieces using wallpapers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  15 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  15 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  16 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  16 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  17 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  17 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  17 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  18 hours ago