ശ്രീനാരായണഗുരു ദൈവമല്ലെന്ന കോടതി വിധി: തിരുവോണനാളില്‍ ഹൈക്കോടതിക്കു മുന്നില്‍ ഉപവാസം നടത്തുമെന്ന് എസ്. സുവര്‍ണകുമാര്‍
കൊല്ലം: ശ്രീനാരായണഗുരു ദൈവമല്ലെന്നും ഗുരുദേവന് സാമൂഹിക പരിഷ്കര്‍ത്താവ് മാത്രമാണെന്നുമുള്ള ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ചു തിരുവോണനാളില്‍ ഹൈക്കോടതിക്കു മുന്നില്‍ ഉപവാസം. ശ്രീനാരായണ മതസംഘം കേന്ദ്രസമിതി ചെയര്മാന് എസ്.സുവര്‍ണകുമാറാണ് വിധിയില്‍ പ്രതിഷേധിച്ച് ഉപവാസത്തിനൊരുങ്ങുന്നത്. ശിവഗിരിമഠത്തിനും എസ്.എന്‍.ഡി.പി യോഗത്തിനും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്കാന് അവകാശമില്ലെന്നും വിധിയില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള ശ്രീനാരായണീയരുടെ മനസിലേല്‍പ്പിച്ച മുറിവാണ് വിധി. ഈ വിധി തിരുത്തുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. ഉപവാസത്തിനിടയില്‍ പൊലിസ് അറസ്റ്റ് ചെയ്താല്‍ ജയിലില്‍ അനിശ്ചിതകാല ഉപവാസം നടത്തും. വിധിക്കെതിരെ സുപ്രിംകോടതിയില്പോകുമെന്നും ശ്രീനാരായണ വിശ്വാസികള്‍ ഉപവാസത്തില്‍ പങ്കെടുക്കണമെന്നും നിരവധി മിശ്രവിവാഹങ്ങള്‍ ഗുരുവിന്റെ കാലത്തു ശിവഗിരിയില്‍ നടത്തിയിട്ടുണ്ടെന്നും സുവര്‍ണകുമാര്‍ പറഞ്ഞു.
കരുമാടി എസ്.എന്‍.ഡി.പി ശാഖാ യോഗത്തിനെതിരായ ജപ്തിനടപടിയുടെ ഭാഗമായുള്ള ലേലവില്പ്പനയും വസ്തുകൈമാറ്റവും സംബന്ധിച്ച തര്‍ക്കം പരിഗണിക്കവേയാണ് കോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."