HOME
DETAILS

മലദ്വാര കാന്‍സര്‍...ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ

  
Farzana
July 13 2025 | 09:07 AM

Anal Cancer Symptoms Causes and Early Diagnosis Can Save Lives

മലദ്വാരത്തില്‍ വികസിക്കുന്ന ഒരു മാരകമായ ട്യൂമറാണ് അനല്‍ ക്യാന്‍സര്‍ അഥവാ മലദ്വാര അര്‍ബുദം.  ഇത് പലപ്പോഴും HPV (ഹ്യൂമന്‍ പാപ്പിലോമ വൈറസ്) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. മലദ്വാരത്തിലെ കോശങ്ങളില്‍ ഉണ്ടാകുന്ന അര്‍ബുദം അപൂര്‍വമായി സംഭവിക്കുന്നതാണ്.

രക്തസ്രാവം, വേദന, അല്ലെങ്കില്‍ മലദ്വാരത്തിനടുത്തുള്ള ഒരു മുഴ തുടങ്ങിയ ഇതിന്റെ ലക്ഷണങ്ങളാവാം എന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.  നേരത്തെ തന്നെ നിര്‍ണയിക്കാന്‍ സാധിച്ചാല്‍ ചികിത്സിച്ച് മാറ്റാവുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് ഇത്. പലപ്പോഴും നാം ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോവുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. താഴെ പറയുന്നവയാണ് മലദ്വാരത്തിലെ അര്‍ബുദത്തിന്റെ ചില ലക്ഷണങ്ങള്‍.

 *രക്തസ്രാവം
മലത്തില്‍ രക്തം കാണപ്പെടുന്നു എന്നതാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്ന്. മൂലക്കുരു (പൈല്‍സ്) മൂലമാണെന്ന് പലപ്പോഴും ഈ രക്തസ്രാവം തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാല്‍ നിരന്തരമായ രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. 

*മലദ്വാരത്തില്‍ വേദനയും അസ്വസ്ഥതയും
മലദ്വാരത്തിന് ചുറ്റും നിരന്തരമായി ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും മറ്റൊരു ലക്ഷണമാണ്.ഇതും പൈല്‍സിന്റെ ലക്ഷണങ്ങളില്‍ ഉള്‍പെടുന്നതിനാല്‍ ചിലപ്പോള്‍ നാം അവഗണിക്കുന്നു.  ഇരിക്കുമ്പോഴും മലശോധന നടത്തുമ്പോഴും ഈ വേദനയുണ്ടാകാം.  അര്‍ബുദം വളരുന്നതോടെ വേദന അസഹ്യമാവുകയും ചെയ്യും.

*മലദ്വാരത്തിന് സമീപം മുഴ
മലദ്വാരത്തിന് സമീപം മുഴയും നീരും തടിപ്പും മര്‌റൊരു ലക്ഷണമാണ്. ഇതും പൈല്‍സാണെന്ന് ധരിച്ചു പോവാറുണ്ട് പലപ്പോഴും. 

*ചൊറിച്ചിലും പഴുപ്പും
മലദ്വാരത്തില്‍ നിരന്തരമായ ചൊറിച്ചില്‍ പൈല്‍സിനും ഉണ്ടാവാറുണ്ട്. എന്നാല്‍ അതില്‍ നിന്ന് സ്രവങ്ങള്‍ വരല്‍ തുടങ്ങിയാല്‍ പിന്നെ അര്‍ബുദത്തിന്റെ സൂചനയാണ്.

*വയറ്റില്‍ നിന്ന് പോകുന്നതില്‍ വരുന്ന വ്യതിയാനങ്ങള്‍
വയറ്റില്‍ നിന്ന് എത്ര തവണ പോകുന്നുഎന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ ഈ അര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പെടുന്നു.  ശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളും ശ്രദ്ധിക്കണം. സാധാരണയില്‍ നിന്ന് വിഭിന്നമായി വരുന്നത് ശ്രദ്ധിക്കേണ്ടതാണ്. മലബന്ധം, അതിസാരം, പൂര്‍ണ്ണമായും മലം പോകാത്ത അവസ്ഥ എന്നിവയെല്ലാംലക്ഷണമാണെന്ന് പറയാം.

*മലം വീതി കുറഞ്ഞ്
മലം സാധാരണ നിലയില്‍ പുറത്തേക്ക് പോകാതെ വളരെ വീതി കുറഞ്ഞ് റിബണ്‍ പോലെ നീളത്തില്‍ പുറത്തേക്ക് വരുന്നതും  മറ്റൊരു ലക്ഷണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മലാശയത്തിലെ അര്‍ബുദം ഇവയുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നതിന്റെ ലക്ഷണമാണിത്. 

 വേദനരഹിതമായ വീക്കം, അകാരണമായ ഭാരനഷ്ടം, ഭയങ്കരമായ ക്ഷീണം, അനിയന്ത്രിതമായ വയറ്റുപോക്ക് തുടങ്ങിയവയും മലദ്വാര അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. മറ്റു രോഗങ്ങള്‍ പോലെ ആരോടെങ്കിലും പറയാന്‍ പലരും മടിക്കുന്നതാണ് ഇത്തരം അവസ്ഥകള്‍. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ അതിനെ അവഗണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

 

Anal cancer is a rare but serious disease often linked to HPV infection. Symptoms like bleeding, pain, or a lump near the anus should not be ignored. Early diagnosis significantly improves treatment outcomes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  15 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  15 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  16 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  16 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  17 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  17 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  17 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  18 hours ago