HOME
DETAILS

2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ

  
Sudev
July 13 2025 | 10:07 AM

Ronaldo Nazario has spoken openly about how Lionel Messi performances with Argentina

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ അര്ജന്റീനക്കൊപ്പമുള്ള ലയണൽ മെസിയുടെ പ്രകടനങ്ങൾ എങ്ങനെയാകുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോ. അർജന്റീനക്ക് വേണ്ടി ലയണൽ മെസിക്ക് ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നാണ് റൊണാൾഡോ നസാരിയോ പറഞ്ഞത്. ഡിസ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ബ്രസീലിയൻ ഇതിഹാസം ഇക്കാര്യം പറഞ്ഞത്. 

''അർജന്റീന ദേശീയ ടീം വളരെ മികച്ചതാണ്. സ്കലോണി മികച്ച രീതിയിൽ  കളിക്കുന്ന ഒരു ടീമിനെയാണ് നിർമ്മിച്ചിട്ടുള്ളത്. എപ്പോഴും മികച്ച രീതിയിൽ പരസ്പരം സഹായിക്കുന്ന ഒരു ടീമിനൊപ്പം മെസി ഉണ്ടാവുമ്പോൾ വലിയ വ്യത്യസങ്ങൾ ഉണ്ടാവും. ക്ലബ് ലോകകപ്പ് മത്സരങ്ങളിലെ മെസിയുടെ പ്രകടനങ്ങൾ ഞാൻ കണ്ടു. അദ്ദേഹത്തിന് ഇനിയും ഫുട്ബോളിൽ ഒരുപാട് ദൂരം പോവാനുണ്ട്. കളിക്കളത്തിൽ അദ്ദേഹം നന്നായി കാര്യങ്ങൾ മനസിലാക്കി എങ്ങനെയാണ് കളിക്കേണ്ടതെന്ന് നോക്കും. അവന്റെ കാലുകളിൽ നിന്നും പന്ത് നഷ്ടമായാൽ അവൻ അത് തിരികെ നേടാൻ ശ്രമിക്കും. അദ്ദേഹം വളരെ മികച്ച പ്രകടനം നടത്തുന്നത് ഞാൻ കണ്ടു. ലോകകപ്പിന് മുമ്പ് അദ്ദേഹം മികച്ച നിലയിലായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു'' റൊണാൾഡോ നസാരിയോ പറഞ്ഞു. 

നിലവിൽ മെസി ഇന്റർ മയാമിക്കായി മികച്ച ഫോമിലാണ് കളിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ നാഷ്വല്ലക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തകർപ്പൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടി ഇരട്ട ഗോൾ നേടി ലയണൽ മെസി മിന്നും പ്രകടനമാണ് പുറത്തെടുത്തത്.

ഈ ഇരട്ട ഗോളോടെ മേജർ ലീഗ് സോക്കറിൽ മറ്റൊരു താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡ് ആണ് മെസി സ്വന്തമാക്കിയത്. എംഎൽഎസിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ രണ്ട് ഗോളുകൾ നേടുന്ന ആദ്യ താരമായാണ് മെസി മാറിയത്. ഇതിന് മുമ്പ് മോൺഡ്രിയലിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും കൊളംബസിനെതിരെയും ന്യൂ ഇംഗ്ലണ്ടിനെതിരെയുമാണ് മെസി ഇരട്ട ഗോളുകൾ നേടിയത്. 

Brazilian legend Ronaldo Nazario has spoken openly about how Lionel Messis performances with Argentina will be in next years FIFA World Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  15 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  15 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  16 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  16 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  16 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  17 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  17 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  17 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  18 hours ago