HOME
DETAILS

അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി

  
Web Desk
July 13 2025 | 11:07 AM

Saudi Pro League club Al Nasrs moves to sign Manchester Uniteds Argentine superstar Alejandro Garnacho have suffered a major setback

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർതാരം അലജാൻഡ്രോ ഗാർനാച്ചോയെ സ്വന്തമാക്കാനുള്ള സഊദി പ്രോ ലീഗ് ക്ലബായ അൽ നസറിന്റെ നീക്കങ്ങൾക്ക് വമ്പൻ തിരിച്ചടി. ഗാർനാച്ചോ അൽ നസറിൽ ചേരാനുള്ള അവസരം നിരസിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അൽ നസറുമായി താരം പ്രാരംഭ ചർച്ചകൾ നടത്തിയെങ്കിലും ഗാർനാച്ചോ യൂറോപ്പിൽ തന്നെ തുടരാൻ തീരുമാനം എടുത്തുവെന്നാണ് ദി ടെലിഗ്രാഫ് ജേണലിസ്റ്റ് മൈക്ക് മഗ്രാത്ത് റിപ്പോർട്ട് ചെയ്യുന്നത്. 2028 വരെ ഗാർനാച്ചോക്ക് മാഞ്ചെസ്റ്ററുമായി കരാറുണ്ട്. എങ്കിലും താരം ഈ സമ്മറിൽ ടീം വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അത്ര മികച്ച പ്രകടനങ്ങൾ പുറത്തടുക്കാൻ ഗാർനച്ചോക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ 58 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 10 അസിസ്റ്റുകളും ആണ് താരം നേടിയത്. 

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം ഒരു തകർപ്പൻ നേട്ടവും ഗാർനാച്ചോ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ നടന്ന ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതിനു പിന്നാലെ റൊണാൾഡോയുടെ ഒരു റെക്കോർഡിനൊപ്പമെത്താനായിരുന്നു ഗാർനാച്ചോക്ക് സാധിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ താരത്തിന്റെ പതിനാലാം ഗോൾ ആയിരുന്നു ഇത്. റൊണാൾഡോ തന്റെ ഇരുപതാം വയസ്സിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തമാക്കിയ നേട്ടത്തിനൊപ്പമാണ്‌ അർജന്റീന താരം എത്തിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 21 വയസ്സ് പൂർത്തിയാകുന്നതിനു മുന്നേ റൊണാൾഡോയും 14 ഗോളുകളാണ് നേടിയിരുന്നത്. അലക്സ് ഫെർഗൂസന്റെ കീഴിലായിരുന്നു റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അരങ്ങേറ്റം കുറിച്ചിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചുകൊണ്ട് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി റൊണാൾഡോ സ്വയം അടയാളപ്പെടുത്തുകയായിരുന്നു. 

Saudi Pro League club Al Nasrs moves to sign Manchester Uniteds Argentine superstar Alejandro Garnacho have suffered a major setback



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഇനി 'ബലദി‌യ 139' ആപ്പ്

Kuwait
  •  3 days ago
No Image

'ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ തീരുമാനം, അതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ടി വന്നു' പരാമര്‍ശവുമായി പി. ചിദംബരം; രൂക്ഷ വിമര്‍ശനം

National
  •  3 days ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  3 days ago
No Image

കെട്ടിടങ്ങളെ തീപിടുത്തത്തിൽ നിന്ന് സംരക്ഷണിക്കാനും, അപകട മുന്നറിയിപ്പുകൾ നൽകാനും ഇനി പുതിയ സ്ഥാപനം; ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് സ്ഥാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

ട്രംപിന്റെ ഇസ്‌റാഈൽ സന്ദർശനം നാളെ; 4 മണിക്കൂർ... പാർലമെന്റിൽ സംസാരിക്കും, നെതന്യാഹുവുമായി കൂടിക്കാഴ്ച, ബന്ദികളുടെ ബന്ധുക്കളെ കാണും 

International
  •  3 days ago
No Image

ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

പാതിമുറിഞ്ഞ കിനാക്കളുടെ ശേഷിപ്പില്‍ തല ഉയര്‍ത്തി നിന്ന് ഗസ്സക്കാര്‍ പറയുന്നു അല്‍ഹംദുലില്ലാഹ്, ഇത് ഞങ്ങളുടെ മണ്ണ് 

International
  •  3 days ago
No Image

വിപുലമായ വികസനങ്ങൾക്ക് ശേഷം അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് അഷ്ഗാൽ

qatar
  •  3 days ago
No Image

ചൈനയുടെ മുന്നറിയിപ്പ്: 'ഇത് തിരുത്തണം, യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ കടുത്ത നടപടി സ്വീകരിക്കും'; ട്രംപിനെതിരെ കടുത്ത നിലപാട്

International
  •  3 days ago
No Image

ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം

uae
  •  3 days ago