നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
പാലക്കാട്: നിപ ബാധിച്ച് മരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്തിറക്കി. 46 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് മണ്ണാര്‍ക്കാട് സ്വദേശിയായ 57 വയസുകാരന് നിപ സ്ഥിരീകരിച്ചത്. പിന്നാലെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള നടപടികളിലേക്ക് ആരോഗ്യ വകുപ്പ് കടന്നു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചാണ് 46 പേരുടെ സമ്പര്‍ക്കപ്പട്ടിക പുറത്തിറക്കിയത്. ഇയാളുടെ റൂട്ട് മാപ്പും കണ്ടെത്തിയിട്ടുണ്ട്.
വീണ്ടുമൊരു നിപ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് നിര്‍ദേശം. രോഗികളുടെ കൂട്ടിരിപ്പുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
നിലവില്‍ മലപ്പുറം ജില്ലയില്‍ 208 പേരും, പാലക്കാട് 219 പേരും, കോഴിക്കോട് 114 പേരും, എറണാകുളത്ത് രണ്ടുപേരും നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് പത്ത് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ ഐസിയുവിലാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
contact list of the person from Mannarkkad, Palakkad who died due to Nipah infection has been released. There are 46 people on the list. The Health Department has advised people to avoid unnecessary hospital visits in Palakkad and Malappuram districts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."