സഹോദരന് കുഞ്ഞുണ്ടായതില്‍ അസൂയ മൂത്ത് യുവതി നവജാത ശിശുവിനെ കെട്ടിടത്തില്‍നിന്നു താഴേക്കെറിഞ്ഞു
കാണ്‍പുര്‍:സഹോദരന്റെ 18 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ സഹോദരി ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്കെറിഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്.
ഭര്‍തൃ സഹോദരന് ആണ്‍ കുട്ടി ജനിച്ചതിലുള്ള അസൂയമൂലമാണ് ഇവര്‍ ഇത്തരത്തിലൊരു ക്രൂരത ചെയ്തത്. ഇവര്‍ക്ക് മൂന്നു പെണ്‍കുട്ടികളാണ്.
കാണ്‍പൂരിലെ ലെ ശ്യാം മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് സംഭവം നടന്നത്. അസുഖം ബാധിച്ചതുമൂലം കുഞ്ഞ് ഇവിടെ ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ അമ്മയും അച്ഛനും അത്യാവശ്യകാര്യത്തിനായി പുറത്തുപോയിരുന്നു. കുഞ്ഞിനെ സരിതയെ ഏല്‍പ്പിച്ചാണ് അവര്‍ പുറത്ത് പോയിരുന്നത്. എന്നാല്‍ തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു.
മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തവെ നെറ്റില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കുട്ടിയെ ആശുപത്രി അധികൃതരാണ് ആദ്യം കണ്ടത്. തുടർന്ന് രണ്ട് മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി.
കാലില്‍ ഒടിവു സംഭവിച്ചതൊഴിച്ചാല്‍ കുഞ്ഞിന് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സഹോദരിയാണ് കുട്ടിയെ ടെറസില്‍നിന്ന് താഴേക്കെറിഞ്ഞതെന്ന കാര്യം വ്യക്തമായത്.
CCTV footage: Aunt throws 18 day old infant from 3rd floor of hospital building in Kanpur, infant survives. pic.twitter.com/5As1XICx8j
— ANI UP (@ANINewsUP) September 6, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."