HOME
DETAILS

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

  
July 14 2025 | 02:07 AM

Infighting within BJP over reorganization

കോഴിക്കോട്: സംസ്ഥാന ഭാരവാഹി പട്ടികയിൽ വി. മുരളീധരൻ, കെ. സുരേന്ദ്രൻ വിഭാഗം പൂർണമായി അവഗണിക്കപ്പെട്ടതോടെ ബി.ജെ.പിയിൽ വിഭാഗീയത രൂക്ഷമായി. പുനഃസംഘടനയിൽ ഈഴവരെയും ദലിതരെയും അവഗണിച്ചതായി ആരോപണം ഉയർത്തിയാണ് സുരേന്ദ്രൻ വിഭാഗം കലാപക്കൊടി ഉയർത്തുന്നത്. സേവ് ബി.ജെ.പി ഫോറത്തിന്റെ പേരിലാണ് ഈ വിഭാഗം രംഗത്തുവന്നിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ കരയോഗം കമ്മിറ്റിയാണ് ഇപ്പോഴുള്ളതെന്ന് ഇവർ ആരോപിക്കുന്നു. പുനഃസംഘടനയെ തുടർന്ന് സമൂഹമാധ്യമങ്ങളിലെ പാർട്ടി ഗ്രൂപ്പുകളിൽ കടുത്ത വിമർശനമാണ് ഈ വിഭാഗം ഉയർത്തുന്നത്. ഈഴവർ ഉൾപ്പെടെ തഴയപ്പെട്ടപ്പോൾ സ്ഥാനം ലക്ഷ്യമിട്ട് പാർട്ടിയിലെത്തിയ ക്രിസ്ത്യൻ വിഭാഗവും നേട്ടമുണ്ടാക്കുന്നതായി ഇവർ ആരോപിക്കുന്നു. 

രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ 27 അംഗ സംസ്ഥാന ഭാരവാഹി ലിസ്റ്റിൽ മൂന്നുപേർ മാത്രമാണ് ഈഴവ വിഭാഗത്തിലുള്ളവർ. 17 പേരും നായർ സമുദായത്തിൽ നിന്നാണ്. ഇതുവരെ പ്രഖ്യാപിച്ച 41 ചുമതലക്കാരിൽ 28 പേരും നായർ സമുദായത്തിൽ നിന്നും രണ്ടുപേർ നമ്പൂതിരി വിഭാഗത്തിൽ നിന്നുമാണെന്നും സേവ് ബി.ജെ.പി ഫോറം ചൂണ്ടിക്കാട്ടുന്നു. എതിരാളികൾ സവർണ പാർട്ടിയെന്ന് ആരോപിക്കുമ്പോഴും ഇത് ഹിന്ദുക്കളുടെ മുഴുവൻ ആശ്രയ കേന്ദ്രമാണെന്ന് വിശ്വസിച്ചിരുന്നവരെ പോലും ഞെട്ടിക്കുന്നതാണ് രാജീവിന്റെ പുതിയ വികസിത കേരള ടീമെന്നാണ് സേവ് ബി.ജെ.പി ഫോറത്തിന്റെ ആരോപണം. ഏറെക്കാലം സംസ്ഥാന നേതൃത്വത്തിൽ ആധിപത്യം പുലർത്തിയിരുന്ന മുരളീധരൻ പക്ഷത്തെ വെട്ടിനിരത്തിയാണ് പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കിയത്. ആർ.എസ്.എസിലൂടെ കടന്നുവന്നരെ അവഗണിച്ച് സംഘ്പരിവാർ പാരമ്പര്യമില്ലാത്തവർക്കാണ് കൂടുതൽ പരിഗണന നൽകിയതെന്നും വിമർശനുണ്ട്. 

നേരത്തെ സുരേന്ദ്രനൊപ്പം നിന്ന് പിന്നീട് രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയ എസ്. സുരേഷിനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കിയതും മുരളീധരൻ പക്ഷത്തിന് തിരിച്ചടിയായി. സംസ്ഥാന പ്രസിഡന്റിന് താൽപര്യമുള്ള അനൂപ് ആന്റണിയും പദവിയിലെത്തിയതോടെ ഈ വിഭാഗത്തിന്റെ തകർച്ച പൂർണമായി. തങ്ങൾക്കൊപ്പമുള്ള പി. സുധീറോ സി. കൃഷ്ണകുമാറോ ജനറൽ സെക്രട്ടറി പദത്തിലെത്തുമെന്ന് സുരേന്ദ്രൻ വിഭാഗം കരുതിയെങ്കിലും ഇവരെ വൈസ് പ്രസിഡന്റുമാരാക്കി ഒതുക്കി.  തൃശൂരിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ വി. മുരളീധരനെയും കെ. സുരേന്ദ്രനെയും ക്ഷണിക്കാത്തതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. പിന്നാലെയാണ് മുരളീധരൻ പക്ഷത്തെ പൂർണമായും വെട്ടിനിരത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു; കേസ്

Kerala
  •  3 days ago
No Image

പാസ്‌പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  3 days ago
No Image

ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍

Kerala
  •  3 days ago
No Image

മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍

International
  •  3 days ago
No Image

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം

International
  •  3 days ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്

Kerala
  •  3 days ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം

Kerala
  •  3 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും

crime
  •  3 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Kerala
  •  3 days ago
No Image

സ്‌കൂളുകളിലേക്ക് ഫോണ്‍ കൊണ്ടുവരുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; ഫോണ്‍ പടിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

uae
  •  3 days ago