HOME
DETAILS

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം

  
Web Desk
August 27, 2025 | 5:11 PM

congress organized night march protest to cliff house

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തിയത്. രാജ്ഭവന് മുന്നില്‍ നിന്ന് ആരംഭിച്ച ജാഥ പൊലിസ് തടഞ്ഞു. 

ബാരിക്കേഡുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ച പൊലിസിന് നേരെ തീപ്പന്തം എറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. തീപ്പന്തമേറില്‍ പൊലിസുകാര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. പിന്നാലെ പൊലിസ് ലാത്തി ചാര്‍ജ് നടത്തി. ലാത്തി ചാര്‍ജില്‍ വനിത പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. 

സമാധാനപരമായി നടത്തിയ പ്രതിഷേധം പൊലിസ് അടിച്ചമര്‍ത്തിയതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വീട് കയറി ആക്രമിക്കുകയും, ഷാഫി പറമ്പില്‍ എംഎല്‍എയെ തടഞ്ഞുനിര്‍ത്തി പരസ്യമായി അപമാനിക്കുകയും ചെയ്ത ഡിവൈഎഫ് ഐയുടെ തെമ്മാടിത്തരത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. സമരം 500 മീറ്റര്‍ എത്തിയപ്പോഴേക്കും പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലിസ് ആക്രമിച്ചത്. വനിത പ്രവര്‍ത്തകരെയടക്കം പുരുഷ പൊലിസ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചു. ഇതെല്ലാം പിണറായിയുടെ നിര്‍ദേശത്തിലാണ്. കേരള പൊലിസും, ഡിവൈഎഫ്‌ഐയും ഒരു പോലെ ഗുണ്ടായിസം കാണിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

clash during a night march organized by Congress workers towards Cliff House. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  14 minutes ago
No Image

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

Cricket
  •  15 minutes ago
No Image

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും

Kerala
  •  an hour ago
No Image

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്

Kerala
  •  an hour ago
No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  an hour ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  an hour ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  2 hours ago
No Image

ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍

International
  •  2 hours ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  2 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  2 hours ago