HOME
DETAILS

ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍

  
Web Desk
August 27, 2025 | 5:30 PM

shafi parambil react to dyfi protest in vadakara

കോഴിക്കോട്: ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ആവര്‍ത്തിച്ച് ഷാഫി പറമ്പില്‍ എംപി. വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ കാര്‍ തടഞ്ഞ സംഭവത്തിലാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം. സമരങ്ങള്‍ക്കോ, പ്രതിഷേധങ്ങള്‍ക്കോ എതിരല്ലെന്നും, എന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിയും, അസഭ്യവും കേട്ട് പോകാന്‍ കഴിയില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 

'' വടകരയില്‍ ഭിന്നശേഷി കുട്ടികളുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. ഡിവൈഎഫ് ഐ എന്നെ തടയുന്നതും, തടയാത്തതും അവരുടെ ഇഷ്ടമാണ്. ഒരു തരത്തിലുള്ള സമരങ്ങള്‍ക്കോ പ്രതിഷേധത്തിനോ കരിങ്കൊടിക്കോ എതിരല്ല. ഒരുപാട് സമരങ്ങള്‍  നടത്തിയിട്ടുണ്ട്, നേരിട്ടിട്ടുണ്ട് പങ്കെടുത്തിട്ടുമുണ്ട്. എന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിയും അസഭ്യവും കേട്ട് പോകണം എന്ന് പറയുന്നതിലാണ് പ്രശ്‌നമുള്ളത്. അങ്ങിനെ ആരെങ്കിലും പറയുന്ന ആഭാസങ്ങള്‍ കേട്ടിട്ട് ഓടി പോകാന്‍ പറ്റിലല്ലോ,' ഷാഫി ചോദിച്ചു. 

'പൊലീസ് സ്ഥലത്ത് ഉണ്ടായിട്ടും അവരെ പിടിച്ച് മാറ്റിയില്ല. വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്റെ ആവശ്യമില്ല. ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചിട്ടാണ് പൊതുപ്രവര്‍ത്തനം നടത്തി മുന്നോട്ട് പോകുന്നത്. ആരുടെയും ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വടകരയില്‍ തന്നെ ഉണ്ടാകും. എന്നെ തടയുന്നതിന്റെയും സമരം ചെയ്യുന്നതിന്റെയും ലോജിക്കാണ് ഇപ്പോള്‍ മനസ്സിലാകാത്തത്' ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞതിനെതിരെ യു.ഡി.എഫ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ വടകര പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിലിനെ ആക്രമിച്ചവർക്കെതിരെയും നടപടി വേണമെന്നും കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.

 

shafi parambil react to dyfi protest in vadakara

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  8 minutes ago
No Image

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

Cricket
  •  9 minutes ago
No Image

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും

Kerala
  •  41 minutes ago
No Image

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്

Kerala
  •  an hour ago
No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  an hour ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  an hour ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  an hour ago
No Image

ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍

International
  •  2 hours ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  2 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  2 hours ago