
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

കൊച്ചി: മുൻ ഡിജിപിയും ഉന്നത പൊലിസ് ഉദ്യോഗസ്ഥനുമായ ടോമിൻ തച്ചങ്കരിക്ക് അനധികൃത സ്വത്ത് സമ്പാദന കേസിൽ കനത്ത തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം നേരിടണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട നടപടികൾ വൈകിപ്പിക്കാൻ തച്ചങ്കരി വിവിധ മാർഗങ്ങൾ സ്വീകരിച്ചതായി കോടതി വിലയിരുത്തി. 2007-ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാന സർക്കാർ പ്രതിക്കനുകൂലമായി പ്രവർത്തിച്ചതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. 2021ൽ തച്ചങ്കരിയുടെ അപേക്ഷയെ തുടർന്ന് സർക്കാർ ഉത്തരവിട്ട തുടർ അന്വേഷണം ഹൈക്കോടതി റദ്ദാക്കുകയും ആറ് മാസത്തിനകം വിചാരണ കോടതി കേസ് തീർപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. എന്നാൽ, സർക്കാർ നിർദേശപ്രകാരം നടത്തിയ തുടർ അന്വേഷണത്തിൽ പുതിയ കണ്ടെത്തലുകൾ ഉണ്ടെങ്കിൽ അത് വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സർക്കാർ തുടർ അന്വേഷണം നടത്താൻ ഉത്തരവിട്ടത് പ്രതിയുടെ അപേക്ഷയെ അടിസ്ഥാനമാക്കിയാണ് എന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2002ൽ ബോബി കുരുവിള എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. 2013ൽ തച്ചങ്കരിക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, വിചാരണ വൈകുന്നതിനിടെ 2021ൽ സർക്കാർ തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ച് തുടർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഈ തുടർ അന്വേഷണ ഉത്തരവിനെ ചോദ്യം ചെയ്താണ് ബോബി കുരുവിള ഹൈക്കോടതിയെ സമീപിച്ചത്. തച്ചങ്കരിക്കെതിരെ 2007ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ, ഹൈക്കോടതിയുടെ ഈ ഉത്തരവ് കേസിന്റെ തുടർനടപടികൾക്ക് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
In a setback for retired DGP Tomin Thachankary, the Kerala High Court ordered him to face a Vigilance probe in a 2007 illegal wealth acquisition case. The court criticized his attempts to delay proceedings and expressed concern over the state government's favorable actions. It quashed a 2021 government order for further investigation and directed the trial court to conclude the case within six months.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ; ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല
Kerala
• 11 minutes ago
പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ
Cricket
• 11 minutes ago
നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും
Kerala
• 43 minutes ago
ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്
Kerala
• an hour ago
ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ
Kerala
• an hour ago
ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്
uae
• an hour ago
കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി
Kerala
• 2 hours ago
ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍
International
• 2 hours ago
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
National
• 2 hours ago
മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം
bahrain
• 2 hours ago
മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര് പിടിയില്‍
National
• 9 hours ago
വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി
Kerala
• 10 hours ago
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Kerala
• 10 hours ago
ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ
National
• 10 hours ago
ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ
National
• 11 hours ago
മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം
International
• 11 hours ago
കുവൈത്ത് വിസ പ്ലാറ്റ്ഫോം ആരംഭിച്ചതിനു ശേഷം കുവൈത്ത് നൽകിയത് 235,000 സന്ദർശന വിസകൾ; വെളിപ്പെടുത്തലുമായി അധികൃതർ
Kuwait
• 12 hours ago
യൂണിഫോമിന്റെ പേരിൽ വിദ്യാഭ്യാസ നിഷേധം: സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം; എസ്.കെ.എസ്.എസ്.എഫ്
Kerala
• 12 hours ago
മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ
International
• 10 hours ago
അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്
uae
• 11 hours ago
കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
Kerala
• 11 hours ago