HOME
DETAILS

26 മണിക്കൂര്‍ നീണ്ട പ്രയത്‌നം; മണ്ണും പാറക്കഷണങ്ങളും നീക്കി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

  
Web Desk
August 27, 2025 | 4:34 PM

traffic has been restored on thamarassery churam road

കോഴിക്കോട്: താമരശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. കല്ലുകളും മണ്ണും പൂര്‍ണമായും നീക്കിയതിന് ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടാന്‍ ആരംഭിച്ചത്. ഇന്നലെയാണ് ചുരം ഒന്‍പതാം വളവില്‍ മണ്ണിടിച്ചിലുണ്ടായത്.

ചുരം സംരക്ഷണ സമിതി, ജില്ല ഫയര്‍ഫോഴ്സ്, പൊലിസ്, നാട്ടുകാര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ കൂട്ടായ പരിശ്രമ ഫലമായാണ് മണ്ണ് പൂര്‍ണമായും നീക്കി ഗതാഗതം പുനരാരംഭിക്കാനായത്. മണ്ണും പാറയും നീക്കിയതിന് ശേഷം ഫയര്‍ ഫോഴ്‌സ് റോഡിലെ ചളി വെള്ളം ഒഴിച്ച് നീക്കം ചെയ്തു. വൈത്തിരിയിലും, ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ സാധിക്കും. വാഹനങ്ങള്‍ പൂര്‍ണമായും കടത്തി വിട്ടതിന് ശേഷം മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് ചുരം അടച്ചിടും. നാളെ രാവിലെ സുരക്ഷ പരിശോധനക്ക് ശേഷം ഗതാഗതം സാധാരണ ഗതിയില്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

ഇന്നലെ രാത്രിയോടെയാണ് ചുരം ഒന്‍പതാം വളവില്‍ വ്യൂപോയിന്റിന് സമീപത്തായി മണ്ണിടിച്ചിലുണ്ടായത്. കല്ലുകളും, പാറയും മുകളില്‍ നിന്ന് റോഡിലേക്ക് പതിച്ചിരുന്നു. സാവധാനമാണ് മണ്ണിടിഞ്ഞത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് 26 മണിക്കൂറോളം ചുരത്തില്‍ വാഹന ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കുന്നതിനിടെ പ്രദേശത്ത് നേരിയ തോതില്‍ വീണ്ടും മണ്ണിടിഞ്ഞിരുന്നു. ഇത് റോഡ് വൃത്തിയാക്കുന്നത് വൈകാന്‍ കാരണമായി.

Traffic has been restored on the Thamarassery Ghat road after a landslide caused a blockage. Vehicles were allowed to pass only after the complete removal of rocks and soil. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  16 minutes ago
No Image

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

Cricket
  •  16 minutes ago
No Image

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും

Kerala
  •  an hour ago
No Image

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്

Kerala
  •  an hour ago
No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  an hour ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  an hour ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  2 hours ago
No Image

ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍

International
  •  2 hours ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  2 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  2 hours ago