HOME
DETAILS

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

  
July 14 2025 | 05:07 AM

Attempted Blackmail of College Student in Kondotty Three Arrested

 


കൊണ്ടോട്ടി: കോളജ് വിദ്യാര്‍ഥിനിയെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കൊട്ടപ്പുറം സ്വദേശികളായ തസ്രീഫ് (21), നിദാല്‍ (21), പുളിക്കല്‍ സ്വദേശി മുഹമ്മദ് ഷിഫിന്‍ ഷാന്‍ (22) എന്നിവരെയാണ് കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തത്.

മലപ്പുറത്ത് കൊണ്ടോട്ടിയിലാണ് സംഭവം. കൊണ്ടോട്ടിയിലെ കോളജ് വിദ്യാര്‍ഥിനിയെയാണ് ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ യുവാക്കള്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മുഖം മോര്‍ഫ് ചെയ്ത് നഗ്നദൃശ്യങ്ങള്‍ ഉണ്ടാക്കി വ്യാജ ഇന്‍സ്റ്റാഗ്രാം ഐഡിയിലൂടെ പെണ്‍കുട്ടിക്ക് അയച്ച് കൊടുക്കുകയും 5 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  മൂന്ന് യുവാക്കളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ പഠന കാലത്തു പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് തസ്രീഫ് ഒരു വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പെണ്‍കുട്ടിയുടെ ഐഡിയിലേക്ക് സന്ദേശങ്ങളും വിഡിയോ ദൃശ്യവും അയച്ചു ഭീഷണിപ്പെടുത്തിയിരുന്നത്. പെണ്‍കുട്ടി ഇക്കാര്യം കൊണ്ടോട്ടി പൊലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പൊലിസ് പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ കൊടുക്കുവാന്‍ പോകുകയാണെന്നു മനസ്സിലാക്കുകയും സ്വര്‍ണം കൈക്കലാക്കിയ ഒന്നാം പ്രതിയെ മഫ്തിയിലുള്ള പൊലിസ് കൈയോടെ പിടികൂടുകയുമായിരുന്നു.

ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടു പ്രതികളുടെ പങ്കും വെളിച്ചത്തായത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊണ്ടോട്ടി ഡപ്യൂട്ടി പൊലിസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ഷോ പരിശീലനത്തിനിടെ പോളിഷ് എയര്‍ഫോഴസിന്റെ F-16 ജെറ്റ് തകര്‍ന്നു; പൈലറ്റ് മരിച്ചു

International
  •  2 days ago
No Image

ഇന്ത്യ-യുഎഇ യാത്ര: 4000 രൂപ മുതൽ ടിക്കറ്റുകൾ; പേ ഡേ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ

uae
  •  2 days ago
No Image

തലയോട്ടി ചിത്രങ്ങളുള്ള കുറോമി പാവയെക്കുറിച്ചുള്ള പരാതി; കളിപ്പാട്ടങ്ങളും സ്കൂൾ സാമ​ഗ്രികളും അടക്കം 347 ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി ഒമാൻ

oman
  •  2 days ago
No Image

മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശം; കേന്ദ്രത്തിന് തിരിച്ചടിയായി സര്‍വേ

National
  •  2 days ago
No Image

കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കാര്‍ ഡ്രൈവറെ കണ്ടെത്തി; സുഹൃത്തിനെയും സംഘത്തെയും പിടികൂടി

Kerala
  •  2 days ago
No Image

കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ കാറും കാര്‍ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത് അന്വേഷണമാരംഭിച്ച് നടക്കാവ് പൊലിസ്

Kerala
  •  2 days ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടറുടെ ഗുരുതര വീഴ്ചയെന്ന് പരാതി, യുവതി മൊഴി നൽകും

Kerala
  •  2 days ago
No Image

വീടിന്റെ വരാന്തയിലെ ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് അഞ്ചു വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം റോഡ് തുറക്കും, അപകട സാധ്യത നിലനിൽക്കുന്നതായി റവന്യൂ മന്ത്രി

Kerala
  •  2 days ago
No Image

കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  2 days ago