HOME
DETAILS

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

  
Muhammed Salavudheen
July 14 2025 | 05:07 AM

kerala police took case on vipanchika death against husband nitheesh and family

കൊല്ലം: ഷാർജയിൽ മലയാളി യുവതി വിപഞ്ചിക ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് കേരള പൊലിസ്. ഭർത്താവ് നിതീഷിന്റെ കുടുംബത്തിനെതിരെയാണ് പൊലിസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ്. വിപഞ്ചികയുടെ ഭർത്താവ് നിധീഷ്, നിധീഷിന്റെ പിതാവ്, സഹോദരി എന്നിവർക്കെതിരെയാണ് കുണ്ടറ പൊലിസ് കേസെടുത്തത്. മൂന്ന് പേരും നിലവിൽ ഷാർജയിലായതിനാൽ നാട്ടിലെത്തിയാലാണ് അറസ്റ്റ് ഉണ്ടാവുക.

വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് പൊലിസ് നടപടി.  അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി നിധീഷും കുടുംബവും വിപഞ്ചികയെ പീഡിപ്പിച്ചിരുന്നു. ഇതിനും വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിനുമാണ് സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തത്. വിവാഹം കഴിഞ്ഞത് മുതൽ മകൾ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് ശൈലജ പൊലിസിനോട് പറഞ്ഞു. 

നിറത്തിന്റെ പേര് പറഞ്ഞ് വിപഞ്ചികയെ വിരൂപിയാക്കാൻ നിധീഷിന്റെ സഹോദരി ഇടപെട്ട് മുടി മൊട്ടയടിച്ചുവെന്നും പീഡനങ്ങൾക്കൊടുവിലാണ് മകൾ ആത്മഹത്യ ചെയ്തതെന്നും അമ്മ ശൈലജ പറഞ്ഞു. വിപഞ്ചിക നേരിട്ട പീഡനങ്ങളുടെ ഡിജിറ്റൽ തെളിവും ആത്മഹത്യാക്കുറിപ്പും ശൈലജ പൊലിസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തിൽ, ഇന്ത്യൻ കോൺസുലേറ്റിനും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും ശൈലജ പരാതി നൽകിയിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചാൽ റീ പോസ്റ്റ്‌മോർട്ടം വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറണമെന്നാണ് ശൈലജയുടെ ആവശ്യം. എന്നാൽ, കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്നാണ് നിധീഷിന്റെ നിലപാട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചിക ഒന്നരവയസുകാരി മകൾ വൈഭവിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അൽ നഹ്ദയിലെ താമസസ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനിയായ രജിത ഭവനിൽ വിപഞ്ചിക ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ദുബൈ തന്നെ ജോലി ചെയ്യുകയാണ് ഭർത്താവ് നിതീഷ്.

 

In connection with the suicide of Malayali woman Vipanchika in Sharjah, the Kerala Police have registered a case against her husband and his family. The case has been filed by the Kundara Police under charges of abetment of suicide and sections of the Dowry Prohibition Act.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  17 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  18 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  18 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  18 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  18 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  19 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  19 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  19 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  19 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  20 hours ago