HOME
DETAILS

ഇന്ന് കുതിപ്പ്; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, ഈസാധ്യതകള്‍ ഉപയോഗപ്പെടുത്തൂ  

  
Farzana
July 14 2025 | 07:07 AM

gold price hike news123

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വില വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ കാണിക്കുന്നത്. വ്യാപാര കരാറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കയാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാടുന്നത്. 

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചുങ്കം എങ്ങനെയായിരിക്കും നിശ്ചയിക്കുക എന്നതാണ് ഇനി വിപണിയെ തീരുമാനിക്കുക.  കരാറിലെത്താത്ത രാജ്യങ്ങള്‍ക്ക് കുറഞ്ഞ ചുങ്ക പരിധിയില്‍ മാറ്റം വരുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കൂടാതെ അമേരിക്കയുടെ പലിശ നിരക്കില്‍ വരാനിടയുള്ള മാറ്റവും വിപണിയെ സ്വാധീനിക്കും. വൈകാതെ മാറ്റം വരുമെന്ന സൂചനകളുണ്ടായിരുന്നു. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവലിനെതിരെ ട്രംപിന്റെ അനുകൂലികള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നാലെയാണ് ഈ ആശങ്കയുയര്‍ന്നത്. 

അമേരിക്കന്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചതും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഇന്ന് സ്വര്‍ണ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. 

ഇന്നത്തെ വില അറിയാം
കേരളത്തില്‍ ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 73240 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 15 രൂപ കൂടി 9155 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിനും 12 രൂപ കൂടി 7,491 രൂപയായി.  വെള്ളിയുടെ വിലയും വന്‍തോതില്‍ കുതിക്കുകയാണ്. ഗ്രാമിന് ഇന്ന് രണ്ട് രൂപ വര്‍ധിച്ച് 124 രൂപയിലെത്തി. കേരളത്തില്‍ വെള്ളിയുടെ സര്‍വകാല റെക്കോര്‍ഡ് വിലയാണിത്.

വിലവിവരം അറിയാം
24 കാരറ്റ് 
ഗ്രാമിന് 17 രൂപ കൂടി 9,988 
പവന് 136 രൂപ കൂടി 79,904 

22 കാരറ്റ്
ഗ്രാമിന് 15 രൂപ കൂടി 9,155
പവന് 120 രൂപ കൂടി 73,240

18കാരറ്റ്
ഗ്രാമിന് 12 രൂപ കൂടി 7,491
പവന് 96 രൂപ കൂടി 59,928


സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടോ
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔണ്‍സ് സ്വര്‍ണത്തിന് 3365 വരെ ഉയര്‍ന്ന ശേഷം 3357 ഡോളറിലേക്ക് താഴ്ന്നിരിക്കുകയാണ്. അതേസമയം, ഇനിയും വില കൂടുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍ പരമാവധി വിലയില്‍ എത്തി എന്ന് തോന്നിയാല്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം കൊയ്യാന്‍ ശ്രമിക്കും. അങ്ങനെ സംഭവിക്കുമ്പോഴാണ് സ്വര്‍ണവില കുറയുകയെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

72000 രൂപയാണ്‌കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1240 രൂപയുടെ വര്‍ധനവാണുള്ളത്. 

Date Price of 1 Pavan Gold (Rs.)
1-Jul-25 72160
2-Jul-25 72520
3-Jul-25 72840
4-Jul-25 72400
5-Jul-25 72480
6-Jul-25 72480
7-Jul-25 72080
8-Jul-25 72480
9-Jul-25 Rs. 72,000 (Lowest of Month)
10-Jul-25 72160
11-Jul-25 72600
12-Jul-25 73120
13-Jul-25
Yesterday »
73120
14-Jul-25
Today »
Rs. 73,240 (Highest of Month)

 

Gold prices in Kerala increased today after remaining stable for two days. Market experts attribute the surge to global trade tensions, U.S. interest rate speculation, and the strengthening U.S. dollar. Crude oil price hikes also influenced the gold market.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  16 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  17 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  17 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  17 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  18 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  18 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  18 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  19 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  19 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  19 hours ago