
ഗസ്സയിൽ ഒരേസമയം അധിനിവേശ സൈനികരെ ലക്ഷ്യംവച്ച് ഹമാസിന്റെ മൂന്ന് ഗറില്ലാ അക്രമണങ്ങൾ, മൂന്ന് സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, മെർക്കാവ ടാങ്കും തകർത്തു

ഗസ്സ: ഒരിടവേളയ്ക്ക് ശേഷം ഇസ്രായേൽ അധിനിവേശ സൈനികർക്ക് കനത്ത തിരിച്ചടി നൽകി ഫലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനമായ ഹമാസ്. 24 മണിക്കൂറിനുള്ളിൽ നടത്തിയ വിവിധ പ്രത്യക്രമണങ്ങളിൽ വൻ നാശനഷ്ടം ആണ് സയണിസ്റ്റ് സൈനികർക്ക് ഹമാസ് വരുത്തിയത്. ഗസ്സ സിറ്റിയില്പെട്ട ഷുജഇയ്യ, അൽ-തുഫ അയൽപക്കങ്ങളിലും തെക്കൻ സ്ട്രിപ്പിലെ ഖാൻ യൂനിസിലും ഒരേസമയം മൂന്ന് ആക്രമണങ്ങൾ ആണ് ഹമാസ് നടത്തിയത്.
മെർക്കാവ ടാങ്ക് ലക്ഷ്യമാക്കി ഷീൽഡ് വിരുദ്ധ ഷെൽ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഏതാനും പേർക്ക് പറിക്കേറ്റു. ഹമാസ് നടത്തിയ ആക്രമണത്തിൽ മൂന്ന് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേലി വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ ഗാസ മുനമ്പിലെ ജബലിയ പ്രദേശത്ത് നടത്തിയ ഗറില്ല ഓപ്പറേഷനിൽ ആണ് അധിനിവേശ സേനക്ക് നഷ്ടം സംഭവിച്ചത്. ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ പിന്നാലെ സമീപ മണിക്കൂറുകളിൽ പ്രദേശത്ത് കടുത്ത പീരങ്കി ഷെല്ലാക്രമണവും ഇസ്രായേലി യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പറക്കലുകളും ഉണ്ടായതായി ഫലസ്തീൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം കിഴക്കൻ ഗസ്സയിലെ പോരാളി ആക്രമണത്തിനിടെ കാണാതായ ഇസ്രായേലി സൈനികനെ കണ്ടെത്തിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ സയണിസ്റ്റ് സൈനികനെ ജീവനോടെ പിടിക്കാൻ ഹമാസ് പോരാളികൾ ശ്രമിച്ചിരുന്നു. ഇത് പ്രദേശത്ത് ഉഗ്ര ഏറ്റുമുട്ടലിനും കാരണമായി. ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസ് നഗരത്തിന്റെ വടക്കൻ പ്രദേശത്ത് "അൽ-യാസിൻ 105" ഷെൽ ഉപയോഗിച്ച് ഇസ്രായേലി അധിനിവേശ സൈന്യത്തിന്റെ കവചിത പേഴ്‌സണൽ കാരിയർ (എപിസി) വിജയകരമായി തകർത്തതായി ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡുകൾ അറിയിച്ചു. ഓപ്പറേഷനുശേഷം ഇസ്രായേലി സൈനിക ഹെലികോപ്റ്ററുകൾ ഇടപെടുന്നത് തങ്ങൾ നിരീക്ഷിച്ചതായി ബ്രിഗേഡ് സ്ഥിരീകരിച്ചു.
അതേസമയം ഫലസ്തീനിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണങ്ങൾ കൂടുതൽ ആയി സാദാരണക്കാരെ ലക്ഷ്യം വച്ചു വരികയാണ്. വെള്ളത്തിനായി വരി നിൽക്കുന്ന ആളുകൾക്കെതിരായ ആക്രമണങ്ങളിൽ ഇതുവരെ 700-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് പറയുന്നു. ഇസ്രായേൽ സൈന്യം 112 ശുദ്ധജല സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 720 ജല കിണറുകൾ നശിപ്പിച്ചു. ഇത് 1.25 ദശലക്ഷത്തിലധികം ആളുകൾക്ക് ശുദ്ധജലം ലഭിക്കുന്നതിൽ നിന്ന് തടഞ്ഞതായി ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
Israeli websites have reported that three Israeli occupation army soldiers were killed after a Merkava tank was targeted with an anti-tank missile in one of the combat axes within the Gaza Strip. In a related development, a number of Israeli soldiers were killed during a security incident in the Jabalia area, northern Gaza Strip.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• 7 hours ago
സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്
Kerala
• 7 hours ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• 8 hours ago
മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം
Kerala
• 8 hours ago
27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ
Kerala
• 8 hours ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• 9 hours ago
ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
International
• 9 hours ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• 9 hours ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• 9 hours ago
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ
Kerala
• 9 hours ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 17 hours ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 17 hours ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 18 hours ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 18 hours ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 19 hours ago
ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ
uae
• 20 hours ago
ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'
International
• 20 hours ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 20 hours ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 18 hours ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 18 hours ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 19 hours ago