HOME
DETAILS

എസ്. കെ. എസ്. എസ്. എഫ് നാഷണൽ ക്യാമ്പസ് വിംഗ് ആന്വൽ ക്യാബിനറ്റിന് പ്രൗഢോജ്വല സമാപനം.

  
Ajay
July 14 2025 | 15:07 PM

S K S S F National Campus Wing Annual Cabinet concludes with a grand finale

മലപ്പുറം: എസ് കെ എസ് എസ് എഫ് നാഷണൽ ക്യാമ്പസ് വിംഗിന്റെ വാർഷിക സംഗമം വലക്കണ്ടി പെരുവള്ളൂർ തൻവീറുല്‍ ഇസ്ലാം യതീംഖാന ക്യാമ്പസിൽ ജൂലൈ 12, 13 തിയതികളിലായി സംഘടിപ്പിക്കപ്പെട്ടു. രാജ്യത്തെ വിവിധ കേന്ദ്ര സർവ്വകലാശാലാ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും ദേശീയ - സംസ്ഥാന നേതാക്കളും പങ്കെടുത്തു. സമസ്ത കേന്ദ്ര മുശാവറാംഗം ഉസ്താദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പില്‍ പരിശീലന സെഷനുകളും പ്രവര്‍ത്തന വിലയിരുത്തലും കർമ്മപദ്ധതി രൂപീകരണവും നടന്നു. 

'ഐസ് ബ്രേക്കിംഗ് ആൻഡ് ടീം ബിൽഡപ്പ്', എന്ന ആദ്യ സെഷന് അഷ്റഫ് മലയിൽ നേതൃത്വം നല്‍കി. തുടര്‍ന്ന് 'മീറ്റ് ദ ലീഡേഴ്‌സ്', 'സമസ്ത: മിഷനും വിഷനും' എന്ന വിഷയങ്ങളിലും ചർച്ച നടന്നു. 'ദി മുസ്ലിം ഐഡന്റിറ്റി, ഇസ്‌ലാമോഫോബിയ, എക്സ്ട്രീമിസം' എന്ന സെഷനില്‍ സാദിഖ് ഫൈസി താനൂര്‍ വിഷയാവാതരണം നടത്തി.  തുടര്‍ന്ന് റഫീഖ് ചെന്നെയുടെയും ഹാദി തൃപനച്ചിയുടെയും നേതൃത്വത്തില്‍ തസ്കിയത്ത്, ഇശ്ഖ് മജ്ലിസും നടന്നു. 

ഫിസിക്കല്‍ ആക്ടിവിറ്റികൾ, നേതൃത്വ പരിശീലനം, ഗ്രൂപ്പ് ഡിസ്കഷന്‍ തുടങ്ങീ സെഷനുകൾ നടന്ന രണ്ടാം ദിനത്തില്‍  'ലീഡർഷിപ്പ് ആൻഡ് കോൺഫ്ലിക്റ്റ് മാനേജ്മെന്റ്' എന്ന വിഷയത്തില്‍ ഡോ. എം അബ്ദുൽ ഖയ്യൂം സംവദിച്ചു. 

തുടർന്ന് നാഷണൽ ക്യാമ്പസ് വിംഗിന് കീഴിലെ പന്ത്രണ്ടോളം ക്യാമ്പസ് യൂണിറ്റുകളുടെ വാർഷിക റിപ്പോര്‍ട്ട് അവതരണവും കർമ്മപദ്ധതി രൂപീകരണവും നടന്നു. മികച്ച കാമ്പസുകൾക്ക് പുരസ്കാരവും  വിതരണം ചെയ്തു. സമാപന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി ഓ.പി.എം അഷ്‌റഫ് കുറ്റിക്കടവ്   ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന് പുറത്തെ വിദ്യാഭ്യാസ - സാമൂഹിക പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അതിന് കൂടുതല്‍ ഊർജം നൽകാൻ ഈ സംഗമത്തിനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ ചെയര്‍മാന്‍ ആശിഖ് മാടാക്കര അധ്യക്ഷതയും കൺവീനർ വസീം അമ്പലക്കടവ് നന്ദിയും പറഞ്ഞു. എസ് കെ എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി അസ്‌ലം ഫൈസി ബാംഗ്ളൂർ, ജോയിൻ. സെക്രട്ടറി ഷാഫി mashrikhi,  ശബിൻ മുഹമ്മദ്‌  ക്യാമ്പസ്‌ വിംഗ് മറ്റു ഭാരവാഹികളായ ത്വാഹ വാഴയൂർ, അബ്ദുറഹ്മാന്‍ വള്ളുവമ്പ്രം, സൽമാൻ,  ഹാദി കരുവാരക്കുണ്ട്, സർ ഹിന്ദി കോർഡിനേറ്റർ സഹദ് മാടാക്കര, തുടങ്ങിയവർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  8 hours ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  8 hours ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  8 hours ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  9 hours ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  16 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  16 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  17 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  17 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  17 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  17 hours ago