
ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ഇന്ത്യയുടെ ശുഭാംശു ശുക്ലയടങ്ങുന്ന സംഘം ഇന്ന് ഭൂമിയിലെത്തും. ഓക്സിയം -4 ദൗത്യത്തിൽ നാലു പേരാണുണ്ടായിരുന്നത്. ഇന്നലെ ഇവർ നിലയത്തിലെ ഓർബിറ്റിങ് ലബോറട്ടറിയിൽനിന്ന് അൺ ഡോക്കിങ് നടത്തി. ജൂൺ 26 നായിരുന്നു പേടകം ബഹിരാകാശ നിലയത്തിൽ ഡോക്കിങ് നടത്തിയത്.
നാസ മുൻ ശാസ്ത്രജ്ഞൻ പെഗ്ഗി വിറ്റസന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് കാപ്റ്റൻ ശുഭാംശു ശുക്ല, പോളണ്ട് എൻജിനീയറായ സ്ലവോഷ് ഉസ്്നാൻസ്‌കി, ഹംഗേറിയൻ ഗവേഷകൻ തിബോർ കാപ്പു എന്നിവരാണ് സംഘത്തിലുള്ളത്.
ഹൂസ്റ്റൺ കേന്ദ്രമായ സ്വകാര്യ കമ്പനി ഓക്സിം ആണ് നാസ, ഐ.എസ്.ആർ.ഒ, യൂറോപ്യൻ സ്പേസ് ഏജൻസി, സ്പേസ് എക്സ് എന്നിവയുമായി സഹകരിച്ച് പദ്ധതി നടത്തിയത്. സഞ്ചാരികൾ ഭൂമിയിൽ വിജയകരമായി ഇറങ്ങുന്നതോടെ പദ്ധതി പൂർത്തിയാകും. 22 മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് പേടകം ഭൂമിയിലിറങ്ങുക.
കാലിഫോർണിയ തീരത്ത് ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് ശുഭാംശുവും സംഘവും ഇറങ്ങുക. നാവികസേനാ കപ്പൽ പേടകം വീണ്ടെടുക്കും. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേശ് ശർമയെയും 1924ലെ ഉറുദു ഗാനമായ സാരേ ജഹാംസെ അച്ചാ എന്നുള്ള വരികളിൽ ശുഭാംശു അനുസ്മരിച്ചു. അന്താരാഷ്ട്ര നിലയത്തിൽ ശുഭാംശു 60 ശാസ്ത്ര പരീക്ഷണങ്ങൾ പൂർത്തിയാക്കി. ഇതിൽ ഏഴെണ്ണം ഐ.എസ്.ആർ.ഒയുടേതാണ്.
2027 ൽ ഗഗൻയാൻ എന്ന പേരിൽ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യം ഐ.എസ്.ആർ.ഒ നടത്താനിരിക്കുകയാണ്. 2035 ൽ ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040ൽ മനുഷ്യനെ ചൊവ്വയിൽ അയയ്ക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. ഗഗൻയാൻ ദൗത്യത്തിലേക്ക് ചുരുക്കപ്പട്ടികയിൽ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ എയർഫോഴ്സ് ഓഫിസർമാരിലൊരാളാണ് ശുഭാംശു ശുക്ല. 1985 ഒക്ടോബർ 10 ന് വടക്കൻ ലഖ്നൗവിൽ ജനിച്ച ശുഭാംശു 2006 ലാണ് വ്യോമസേനയിൽ ചേർന്നത്. 2000 മണിക്കൂറിലേറെ വിമാനം പറത്തി പരിചയമുള്ള ശുഭാംശു മിഗ്, സുഖോയ്, ഡ്രോണിയർ, ജാഗ്വർ, ഹോക്സ് വിമാനങ്ങൾ പറത്തിയിട്ടുണ്ട്.
Making history and returning to Earth Shubhamshu Shukla and team will return today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• a day ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 2 days ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 2 days ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 2 days ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 2 days ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 2 days ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 2 days ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 2 days ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 2 days ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 2 days ago
ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'
International
• 2 days ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 2 days ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 2 days ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 2 days ago
തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ
National
• 2 days ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 2 days ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 2 days ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 2 days ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 2 days ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 2 days ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 2 days ago