HOME
DETAILS

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

  
Muhammed Salavudheen
July 15 2025 | 03:07 AM

kerala cm pinarayi vijayan returns kerala from us after treatment

തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹവും ഭാര്യ കമല വിജയനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ദുബൈ വഴിയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.

ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി തുടർ ചികിത്സക്കായി യുഎസിലേക്ക് പോയത്. അമേരിക്കയിലെ പ്രസിദ്ധമായ ആശുപതിയായ മിനസോട്ടയിലെ മേയോ ക്ലിനിക്കിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. ഇത് നാലാം തവണയാണ് പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. 

ചികിത്സയിലായിരുനെങ്കിലും മുഖ്യമന്ത്രിയുടെ പകരം ചുമതല അദ്ദേഹം ആർക്കും കൈമാറിയിരുന്നില്ല. ഫയലുകൾ ഇ–ഓഫിസ് വഴി മുഖ്യമന്തി തന്നെ കൈകാര്യം ചെയ്തു. തിരിച്ചെത്തിയതിന് പിന്നാലെ മന്ത്രിസഭായോഗം 17ന് ചേർന്നേക്കും. യോഗത്തിന് ശേഷം അന്നേദിവസം പാർട്ടി നേതൃയോഗത്തിനായി മുഖ്യമന്ത്രി ഡൽഹിയിലേക്കു പോകും.

 

Kerala Chief Minister Pinarayi Vijayan has returned to the state after undergoing medical treatment in the United States. He, along with his wife Kamala Vijayan, arrived at the Thiruvananthapuram International Airport around 3 AM today. The Chief Minister returned via Dubai, and was received at the airport by top officials including the Chief Secretary and State Police Chief (DGP).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  a day ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  2 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  2 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  2 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  2 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  2 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  2 days ago