HOME
DETAILS

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം

  
Web Desk
July 17 2025 | 05:07 AM

Malayali Crew Member Feared Captive After Houthi Attack in Red Sea

ആലപ്പുഴ: ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയുമെന്ന് സൂചന. കപ്പലില്‍ ഉണ്ടായിരുന്ന കായംകുളം സ്വദേശി അനില്‍കുമാറിനെ കുറിച്ച് വിവരമില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. 

അനില്‍കുമാര്‍ ബന്ദിയാക്കിയവരില്‍ ഉണ്ടെന്നാണ് കുടുംബം പറയുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിന്‍ രക്ഷപ്പെട്ട് നാട്ടിലെത്തിയിട്ടുണ്ട്. അഗസ്റ്റിനുമായി സംസാരിക്കാന്‍ അനില്‍കുമാറിന്റെ കുടുംബം കന്യാകുമാരിയിലേക്ക് പോവുകയാണ്. അവിടെ നിന്ന് അനില്‍കുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. 

കപ്പലിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പത്തിയൂര്‍ ശ്രീജാലയത്തില്‍ അനില്‍കുമാര്‍. ഫെബ്രുവരി 22ന് പാലക്കാട്ടെ ഏജന്‍സി മുഖേനയാണ് ഗ്രീക്കിലെ സീ ഗാര്‍ഡന്‍മാരി ടൈം സെക്യൂരിറ്റി കമ്പനിയില്‍ അനില്‍കുമാര്‍ ജോലിയില്‍ പ്രവേശിച്ചത്.

ഈ മാസം ആറിന് അനിലുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ചെങ്കടലിലേക്ക് പോവുകയാണെന്ന് അന്ന് പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു. ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അനിലിന്റെ ഭാര്യ ശ്രീജ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എം.പിയെയും സമീപിച്ചിട്ടുണ്ട്. 

ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ നാല് കപ്പല്‍ ജീവനക്കാര്‍ അന്നത്തെ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യാ ആക്രണങ്ങള്‍ക്കെതിരെയായാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. ഇസ്‌റാഈലിലേക്കുള്ള കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തുന്നത്. 

Anilkumar, a security crew member from Kayamkulam, is feared to be among those captured by Houthis after a Red Sea ship attack. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  a day ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  a day ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  a day ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  a day ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  a day ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  a day ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  a day ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  a day ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  a day ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  a day ago