HOME
DETAILS

ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍?; അഹമ്മദാബാദ് വിമാനാപകടത്തില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് 

  
Farzana
July 17 2025 | 04:07 AM

Pilot Error Suspected in Ahmedabad Plane Crash Says Wall Street Journal Report

വാഷിങ്ടണ്‍: അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായ ഇന്ധനനിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന് സൂചന നല്‍കുന്ന റിപ്പോര്‍ട്ടുമായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍. പുറത്തുവന്ന ഓഡിയോ റെക്കോര്‍ഡുകളെ അടിസ്ഥാനപ്പെടുത്തിയാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്. പൈലറ്റുകള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡുകളാണ് പുറത്തു വന്നിരുന്നത്.  വിമാനത്തിന്റെ ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റനോട് എന്തിനാണ് ഇന്ധനനിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്യുന്നതെന്ന് ചോദിക്കുന്നതിന്റെ ഓഡിയോ റെക്കോഡുകള് പുറത്തു വന്നിരുന്നു. 

വിമാനത്തിന്റെ ക്യാപ്റ്റനായ സുമീത് സബര്‍വാളിന് 15,638 മണിക്കൂന്‍ വിമാനം പറത്തിയുള്ള പരിചയമുണ്ട്. ഫസ്റ്റ് ഓഫീസറായ ക്ലീവ് കുന്ദറിന് 3,403 മണിക്കൂര്‍ വിമാനം പറത്തിയതിന്റെ പരിചയവുമുണ്ട്. അതേസമയം, റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ എ.എ.ഐ.ബി ഡയറക്ടര്‍ ജനറലോ സിവില്‍ ഏവിയേഷനോ, ബോയിങ്ങോ, എയര്‍ ഇന്ത്യയോ പ്രതികരിച്ചിട്ടില്ല.

പറന്നുയര്‍ന്നതിന് പിന്നാലെ, വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലേക്ക് ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫ് ആയതാണ് 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹ്‌മദാബാദ് വിമാനദുരന്തത്തിന് കാരണമായതെന്നാണ് കണ്ടെത്തല്‍.

വിമാനം നിലത്തു നിന്ന് ഉയര്‍ന്നതിന് തൊട്ടുപിന്നാലെ, റാം എയര്‍ ടര്‍ബൈന്‍ എന്നറിയപ്പെടുന്ന ഒരു ബാക്കപ്പ് എനര്‍ജി സ്രോതസ്സ് വിന്യസിച്ചിരിക്കുന്നതായി ക്ലോസ്ഡ്-സര്‍ക്യൂട്ട് ടിവി ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്.  എഞ്ചിനുകളില്‍ നിന്നുള്ള വൈദ്യുതി നഷ്ടപ്പെട്ടതായാണ് ഇത്  സൂചിപ്പിക്കുന്നത്. 

തുടര്‍ന്നാണ് ഒരു പൈലറ്റ് മറ്റേയാളോട് എന്തിനാണ് ഇന്ധനം നിര്‍ത്തിയതെന്ന് ചോദിക്കുന്നത്. മറ്റേ പൈലറ്റ് അങ്ങനെ ചെയ്തില്ലെന്ന് മറുപടിയും നല്‍കുന്നു. ഇത്രയും കാര്യങ്ങള്‍ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ കേട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് ശേഷം എഞ്ചിനുകളിലേക്ക് ഇന്ധനം എത്താതെ വിമാനത്തിന്റെ ത്രസ്റ്റ് നഷ്ടപ്പെടാന്‍ തുടങ്ങി. 650 അടി ഉയരത്തില്‍ എത്തിയ ശേഷം വിമാനം താഴാന്‍ ആരംഭിച്ചു.

തുടര്‍ന്ന് ഇന്ധന സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിച്ചു. പിന്നാലെ പത്തുമുതല്‍ 14 സെക്കന്‍ഡുകള്‍ക്കുള്ളില്‍ എന്‍ജിനുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയെങ്കിലും വിമാനത്തിനു വീണ്ടും പറന്നുയര്‍ന്നു തുടങ്ങാനുള്ള ശക്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ചില്ലെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.


അതേസമയം, സ്വിച്ച് റണ്‍ മോഡില്‍ നിന്ന് കട്ട് ഓഫ് മോഡിലേക്ക് മാറാന്‍ കാരണം വിമാനത്തിന്റെ സാങ്കേതിക പിഴവാണെന്നോ പൈലറ്റുമാരുടെ വീഴ്ചയാണെന്നോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.


വിമാനം വളരെ താഴ്ന്ന നിലയിലും വളരെ മന്ദഗതിയിലുമായതിനാല്‍ വീണ്ടെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. താഴ്ന്നുവന്ന വിമാനം  മരങ്ങളിലും  ചിമ്മിനിയിലും ഇടിച്ചുകയറി അടുത്തുള്ള മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു-  റിപ്പോര്‍ട്ടില്‍ പറയുന്നു. 

The Wall Street Journal reports that the Ahmedabad plane crash, which killed 260 people, may have been caused by the captain turning off fuel control switches.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  14 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  14 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  15 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  15 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  15 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  15 hours ago
No Image

ഫ്‌ളോര്‍ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി

Kerala
  •  16 hours ago
No Image

12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്‌പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും

Saudi-arabia
  •  16 hours ago
No Image

മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  16 hours ago