ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതിയായ കെ.കെ. കൃഷ്ണൻ (79) അന്തരിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന കൃഷ്ണൻ, ന്യൂമോണിയ ബാധയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണപ്പെട്ടത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ജൂൺ 24 മുതൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സി.പി.ഐ.എം. ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗവും വടകര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന കെ.കെ. കൃഷ്ണൻ, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, സി.പി.ഐ.എം. ഏറാമല ലോക്കൽ കമ്മിറ്റി അംഗം, പുറമേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വെറുതെവിട്ട കൃഷ്ണനെ ഹൈക്കോടതി 2024 ഫെബ്രുവരിയിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."