ശബരിമല സ്വര്‍ണക്കൊള്ള: വാസുവിന് ജാമ്യമില്ല
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കഴിഞ്ഞയാഴ്ച വിശദമായി വാദം കേട്ട ശേഷം വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വാസുവിന് ജാമ്യം നല്‍കുന്നതിനെ എസ്.ഐ.ടി എതിര്‍ത്തിരുന്നു. ഇത് പരിഗണിച്ചാണ് കോടതി നടപടി. സ്വര്‍ണക്കൊള്ളയില്‍ വാസുവിന് പങ്കുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
എന്നാല്‍ സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു വാസുവിന്റെ വാദം. താന്‍ വിരമിച്ച ശേഷമാണ് പാളികള്‍ കൈമാറിയത്. ബോര്‍ഡിന്റെ ഉത്തരവ് ഇറങ്ങിയപ്പോഴും താന്‍ ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും വാസു കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
in the sabarimala gold heist case, the court has denied bail to vasu, keeping him in judicial custody. get the latest updates and legal developments in the ongoing investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."