അടുത്ത ഘട്ട ചര്‍ച്ച ഉടനെന്ന് ഖത്തര്‍; ഇസ്‌റാഈലിനെയും ഹമാസിനെയും കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ
ദോഹ: ഗസ്സയില്‍ രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ഇസ്‌റാഈലിന്റെ കൂട്ടക്കുരുതിക്ക് താല്‍ക്കാലിക അയവ് വരുത്തി നിലവില്‍വന്ന സമാധാന ചര്‍ച്ചകളുടെ അടുത്ത ഘട്ടം ഉടന്‍ നടക്കുമെന്ന് ഖത്തര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇസ്‌റാഈലിന്റെയും ഹമാസിന്റെയും പ്രതിനിധികളുമായി ഉടന്‍ കൂടിക്കാഴ്ച ഉടന്‍ നടത്തുമെന്നും ഇരുവരെയും ചര്‍ച്ചയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്‌റാഈലിനെയും ഹമാസിനെയും സമാധാനപദ്ധതികളുടെ തുടര്‍ ഘട്ടങ്ങളിലേക്ക് തങ്ങള്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ വേഗം തന്നെ രണ്ടാം ഘട്ടത്തിലേക്ക് ഇരുകക്ഷികളെയും കൊണ്ടുവരാനാകുമെന്ന് ഞങ്ങള്‍ കരുതുന്നു. യെല്ലോ ലൈനിനു പിന്നിലുള്ള തുരങ്കങ്ങളില്‍ പോരാളികള്‍ നിലയുറപ്പിച്ചത് ഉള്‍പ്പെടെയുള്ള സാഹചര്യം, ഓരോ രണ്ട് ദിവസത്തിലും നടക്കുന്ന സംഭവങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസിന്റെയും ഈജിപ്തിന്റെയും സഹായത്തോടെ ഖത്തറിന്റെ നേതൃത്വത്തില്‍ നടന്നുവന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒക്ടോബര്‍ പത്തിനാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കത്തില്‍ രൂപപ്പെടുത്തിയ ഗസ്സ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കുകയും ഇസ്‌റാഈല്‍ ഫലസ്തീനില്‍നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയവരെ മോചിപ്പിക്കുകയും ചെയ്യേണ്ടതായിരുന്നു. ബന്ദികളില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇനി കൈമാറാനുള്ളത്.
രണ്ട് വര്‍ഷത്തെ ആക്രമണം അവശേഷിപ്പിച്ച കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്ന പ്രയാസമാണെന്ന് ഹമാസ് പറഞ്ഞു. ഞങ്ങള്‍ എല്ലായ്‌പ്പോഴും പറഞ്ഞതുപോലെ, ഗസയിലെ ലോജിസ്റ്റിക്കല്‍ സാഹചര്യം തീര്‍ച്ചയായും ഈ ഫലത്തിലെത്താന്‍ ബുദ്ധിമുട്ടാക്കുമെന്ന്, മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിനെ പരാമര്‍ശിച്ച് അന്‍സാരി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ നല്‍കുന്നത് രണ്ടാം ഘട്ടത്തിലെത്താന്‍ തടസ്സമാകരുതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
കരാറിന്റെ രണ്ടാം ഘട്ടത്തിന് കീഴില്‍, ഇസ്‌റാഈല്‍ ഗസ്സയില്‍നിന്ന് പൂര്‍ണമായി പിന്മാറുകയും ഗസ ഭരിക്കുന്നതിന് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയും അന്താരാഷ്ട്ര സ്ഥിര സേനയെ വിന്യസിക്കുകയും വേണം. അതേസമയം, വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗസ്സയില്‍ ഇപ്പോഴും ഇസ്‌റാഈല്‍ ആക്രമണം തുടരുന്നുണ്ട്. ഇക്കാര്യവും ചര്‍ച്ചകളില്‍ വിഷയമാകും.
Gaza talks mediator Qatar said on Tuesday it hoped Israel and Hamas could be brought to a new phase of negotiations for a peace deal in the Palestinian territory following their October ceasefire agreement. “We think that we should be pushing the parties to stage two very, very soon,” Advisor to the Prime Minister and Official Spokesperson for the Ministry of Foreign Affairs Dr. Majed bin Mohammed Al Ansari said.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."