HOME
DETAILS

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

  
Ajay
July 18 2025 | 15:07 PM

Thevalakkara School Headmistress Suspended After Student Dies of Electric Shock

കൊല്ലം: തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടർന്ന് സ്കൂൾ പ്രധാന അധ്യാപിക എസ്. സുജയെ സസ്പെൻഡ് ചെയ്തു. ഹൈസ്കൂൾ മാനേജർ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നടപടി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. സീനിയർ അധ്യാപിക ജി. മോളിക്ക് താത്കാലികമായി പ്രധാന അധ്യാപികയുടെ ചുമതല നൽകിയിട്ടുണ്ട്.

തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് തലങ്ങളിൽ അന്വേഷണം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവസ്ഥലമായ തേവലക്കര ഹൈസ്കൂളും മിഥുന്റെ വീടും മന്ത്രിമാരായ വി. ശിവൻകുട്ടിയും ധനമന്ത്രി കെ.എൻ. ബാലഗോപാലും സന്ദർശിച്ചു. മിഥുന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ (ജൂലൈ 19) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാവിലെ 10 മണിക്ക് തേവലക്കര സ്കൂളിൽ പൊതുദർശനം ഉണ്ടാകും.

നിലവിൽ തുർക്കിയിലുള്ള മിഥുന്റെ അമ്മ സുജ ഇന്ന് വൈകിട്ട് 6 മണിക്ക് (തുർക്കി സമയം) കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈത്തിൽ എത്തിയ ശേഷം, ജൂലൈ 19 പുലർച്ചെ 1:15ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെടും. രാവിലെ 8:55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അവർ ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 3 ലക്ഷം രൂപ നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. മിഥുന്റെ സഹോദരന് പ്ലസ് ടു വരെ സൗജന്യ വിദ്യാഭ്യാസവും ഉറപ്പാക്കും. സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ നടപടിക്കായി വിശദീകരണം തേടിയിട്ടുണ്ട്. സ്കൂളിന് മുകളിലൂടെ കടന്നുപോയിരുന്ന വൈദ്യുതി ലൈൻ കെഎസ്ഇബി ജീവനക്കാർ മാറ്റി. 

In Kollam, the headmistress of Thevalakkara school, S. Sujatha, has been suspended following the tragic death of a student due to electric shock. The suspension, ordered by the high school manager, cites her failure to ensure student safety. Senior teacher J. Molli has been appointed as the interim headmistress.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  15 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  15 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  15 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  15 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  16 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  16 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  16 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  17 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  17 hours ago
No Image

ഫ്‌ളോര്‍ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  17 hours ago