
കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ

പാലക്കാട്: സർക്കാർ പ്രഖ്യാപനങ്ങൾ പാഴ്‌വാക്കായതോടെ ഗതികെട്ട് തെരുവിലിറങ്ങി ആദിവാസികൾ. ആദിവാസി ഉന്നതികൾ കൂടുതലുള്ള പറമ്പിക്കുളത്തേക്കും നെല്ലിയാമ്പതിയിലേക്കും പോകാൻ ചെമ്മണാംപതിയിൽ നിന്ന് തേക്കടിയിലേക്ക് റോഡ് നിർമിക്കണമെന്ന ആവശ്യം സർക്കാർ അവഗണിച്ചതിനെതിരേയാണ് ആദിവാസികളുടെ സമരം. മുതലമട ജനകീയ വികസനമുന്നണിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന് മുന്നിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അനിശ്ചിതകാല കുടിൽകെട്ടി സമരം ആരംഭിച്ചത്.
റോഡ് നിർമാണത്തിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ കെല്ലിനെ (കേരള ഇലക്ട്രിക്കൽ ആൻഡ് എൻജിനീയറിങ് കോർപറേഷൻ ലിമിറ്റഡ്) നിയമിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി 15 ലക്ഷം രൂപയും നീക്കിവച്ചിരുന്നു. എന്നാൽ, പിന്നീട് പദ്ധതിയിൽ ഒരു നടപടിയുമുണ്ടായില്ല. മാത്രമല്ല, സമരത്തിലൂടെ നേടിയെടുത്ത ആദിവാസികളുടെ റോഡ് എന്ന സ്വപ്‌നത്തിന് ഇടിത്തീയായി ഇപ്പോൾ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനെതിരേയാണ് ആദിവാസികൾ സമരവുമായി തെരുവിലിറങ്ങിയത്.
കാടിനുള്ളിലൂടെയുള്ള റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2020ൽ ഗാന്ധിജയന്തി ദിനത്തിലാണ് ആദ്യം സമരം ആരംഭിച്ചത്. പ്രതിഷേധങ്ങൾക്കൊടുവിൽ ഏഴ് കിലോമീറ്റർ റോഡ് നിർമിക്കാൻ വനംവകുപ്പ് അനുമതിയും നൽകി. ഗ്രാമപഞ്ചായത്തിൽ നിന്ന് 25 ലക്ഷം രൂപയും എം.എൽ.എഫണ്ടും ഉപയോഗിച്ച് 750 മീറ്റർ കോൺക്രീറ്റ് ചെയ്തു. ഇനി രണ്ട് കിലോമീറ്റർ കൂടി കോൺക്രീറ്റ് ചെയ്താൽ റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുമെന്ന് തേക്കടി ഊരുമൂപ്പൻ രാമൻകുട്ടി സുപ്രഭാതത്തോട് പറഞ്ഞു. ഡി.പി.ആർ തയാറാക്കി നൽകിയാൽ 10 കോടി അനുവദിക്കാമെന്ന് നബാർഡ് ഉറപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് പദ്ധതി നടപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർ വീഴ്ചവരുത്തിയിരിക്കുന്നത്.
ഒറ്റപ്പെട്ട് ഉന്നതികൾ
മുതലമട പഞ്ചായത്തിലാണ് പറമ്പിക്കുളം. ഇവിടുത്തെ തേക്കടി, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല ഉന്നതികളിലായി മുവായിരത്തിലധികം ആളുകളാണ് താമസിക്കുന്നത്. കൂടാതെ വനം, പൊലിസ്, വൈദ്യുതി, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥരുമുണ്ട്. ഇവർ പറമ്പിക്കുളത്തേക്ക് എത്തുന്നത് ഗോവിന്ദാപുരത്തോ ചെമ്മണാംപതിയിലോ വന്ന ശേഷം തമിഴ്‌നാട്ടിലെ സേത്ത്മടവഴി 50 കിലോമീറ്ററോളം അധിക യാത്ര ചെയ്താണ്.
മുമ്പ് തമിഴ്‌നാടിന്റെ ഒരു ബസ് പൊള്ളാച്ചിയിൽ നിന്ന് സർവിസ് നടത്തിയിരുന്നു. ഇപ്പോഴത് വഴിപാട് പോലെ വല്ലപ്പോഴുമാണ് വന്നുപോകുന്നത്. അതിനാൽ ഇവിടെയുള്ളവക്ക് ഇപ്പോൾ ആശ്രയം ജീപ്പാണ്. മുതലമടയിലെത്താൻ 4000രൂപ ജീപ്പിന് വാടക നൽകണം. അടിയന്തര ആവശ്യങ്ങൾക്ക് മുതലമടയിലെത്തണമെങ്കിൽ യാത്രചെയ്യാൻ തമിഴ്‌നാടിന്റെ അനുമതിയും വേണം. മാത്രമല്ല, നെല്ലിയാമ്പതിയിലെത്താൻ ചുരം റോഡ് അല്ലാതെ മറ്റ് മാർഗങ്ങളുമില്ല. ഈ രണ്ട് യാത്രാ പ്രശ്‌നങ്ങൾക്കുമുള്ള ശാശ്വത പരിഹാരമാണ് നിർദിഷ്ട തേക്കടി - ചെമ്മണാംപതി റോഡ്.
Frustrated by the government’s unfulfilled promises, members of the Adivasi (tribal) community have taken to the streets in protest. The agitation is in response to the government's continued neglect of their long-standing demand to construct a road from Chemmannampathy to Thekkadi, which would provide vital access to Parambikulam and Nelliampathy, areas with significant tribal populations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• 6 hours ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• 6 hours ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• 6 hours ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• 6 hours ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 7 hours ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• 7 hours ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
uae
• 7 hours ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• 7 hours ago
ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്
Kerala
• 7 hours ago
പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം
Kerala
• 8 hours ago
കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം
Kerala
• 9 hours ago
പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്കാന് നാടൊരുങ്ങി, സംസ്കാരം ഇന്ന്
Kerala
• 9 hours ago
അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി
Kerala
• 9 hours ago
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• 9 hours ago
എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
National
• 11 hours ago
ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 19 hours ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 19 hours ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്സിന് തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• 19 hours ago
ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ
Kerala
• 10 hours ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• 10 hours ago
സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി
Weather
• 10 hours ago